ഇരട്ട ഗോളുകളുമായി വെർണർ‌, വിജയം തുടർക്കഥയാക്കി ജർമ്മനി

Img 20201115 094633
- Advertisement -

യുവേഫ നേഷൻസ് ലീഗിൽ ജർമ്മനിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈനെ ജർമ്മനി പരാജയപ്പെടുത്തിയത്‌. ഇരട്ട ഗോളുകൾ നേടി തീമോ വെർണറാണ് ജർമ്മനിയുടെ ജയത്തിന് ചുക്കാൻ പിടിച്ചത്‌. ബയേൺ താരം ലെറോയ് സാനെ ജർമ്മനിയുടെ മറ്റൊരു ഗോൾ നേടിയപ്പോൾ കോവിഡ് 19 കാരണം പൊറുതിമുട്ടിയ ഉക്രൈനിന് റോമൻ യാരെചകാണ് ആശ്വാസ ഗോൾ നേടിയത്.

ദേശീയ ടീമിലെ മിക്ക താരങ്ങളും കൊറോണ കാരണം കളിക്കാൻ സാധിച്ചില്ലെങ്കിലും ആൻഡ്രി ഷെവ്ചെങ്കോയുടെ ഉക്രൈൻ പൊരുതിയാണ് പരാജയം സമ്മതിച്ചത്. 12ആം മിനുട്ടിൽ കളിയിലെ ആദ്യ ഗോൾ നേടാനും ജർമ്മൻ ഗോൾ മുഖത്തെ നിരവധി തകണ വിറപ്പിക്കാനും ഉക്രൈനിനായി. ജർമ്മൻ മധ്യനിര ഭരിച്ച ബയേൺ താരം ലിയോൺ ഗൊരെട്സ്ക തന്നെയാണ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും. യുവേഫ നേഷൻസ് ലീഗിൽ സ്പെയിനിനെതിരെയാണ് ജർമ്മനിയുടെ നിർണായക മത്സരം.

Advertisement