ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു

Chahal Kuldeep India Training
- Advertisement -

ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തിയ ഇന്ത്യൻ ടീം ആദ്യമായി പരിശീലനം നടത്താൻ ഇറങ്ങി. ഓസ്ട്രേലിയയിൽ എത്തി 2 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ ടീം പരിശീലനം ആരംഭിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ജിമ്മിൽ പരിശീലനം നടത്തിയതിന് ശേഷമാണ് പരിശീലനം നടത്താൻ ഗ്രൗണ്ടിൽ എത്തിയത്. താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയ കാര്യം ബി.സി.സി.ഐ സോഷ്യൽ മീഡിയ വഴി ആണ് അറിയിച്ചത്.

നവംബർ 27ന് സിഡ്‌നിയിൽ വെച്ച് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. ദുബൈയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷമാണ് ഇന്ത്യൻ ടീം അംഗങ്ങൾ ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. കൊറോണ ലോക്ക് ഡൗണിന് ശേഷം ഓസ്ട്രേലിയയിൽ നടക്കുന്ന ആദ്യ ഇൻർനാഷണൽ ക്രിക്കറ്റ് മത്സരം കൂടിയാണ് ഇത്.

Advertisement