റാൾഫ് റാഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തു ഓസ്ട്രിയ

Screenshot 20220604 040617

യുഫേഫ നേഷൻസ് ലീഗിൽ പുതിയ പരിശീലകൻ റാൾഫ് റാഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഓസ്ട്രിയ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനു കീഴിൽ ഇറങ്ങിയ ഓസ്ട്രിയക്ക് എതിരെ കൂടുതൽ സമയം പന്ത് കൈവശം വച്ചത് ക്രൊയേഷ്യ ആയിരുന്നു. എന്നാൽ കൂടുതൽ അപകടകരമായ അവസരങ്ങൾ സൃഷ്ടിച്ചത് ഓസ്ട്രിയ ആയിരുന്നു.

മത്സരത്തിൽ 41 മത്തെ മിനിറ്റിൽ കരിം ഒനിസോവോയുടെ പാസിൽ നിന്നു മാർകോ അർണോടോവിച് ആണ് ഓസ്ട്രിയയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ മാക്‌സ്മില്ലിയൻ വോബറിന്റെ പാസിൽ നിന്നു മൈക്കിൾ ഗ്രഗോർസ്റ്റിച് ഓസ്ട്രിയക്ക് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് മൂന്നു മിനിറ്റുകൾക്ക് അകം വോബറിന്റെ തന്നെ പാസിൽ മാർസൽ സാബിറ്റ്സർ ഓസ്ട്രിയൻ ജയം ഉറപ്പിക്കുക ആയിരുന്നു.

Previous articleബെൽജിയത്തെ തകർത്തു ഓറഞ്ച് പടയോട്ടം
Next articleനിശു കുമാർ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത