നിശു കുമാർ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത

20220603 195009

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുൾബാക്കായ നിശു കുമാർ ക്ലബ് വിടാൻ സാധ്യത. കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താരം ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ അവസാന രണ്ട് സീസണുകളിലായി ആകെ 20 മത്സരങ്ങൾ മാത്രമേ നിശു കുമാറിന് കളിക്കാൻ ആയിരുന്നുള്ളൂ. കൂടുതൽ മത്സരങ്ങൾ കളിക്കാനും തന്റെ ഇഷ്ടപ്പെട്ട പൊസിഷനിലും കളിക്കാനും ആണ് നിശു കുമാർ ആഗ്രഹിക്കുന്നത്.

ബെംഗളൂരു എഫ് സിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് രണ്ട് വർഷം മുമ്പ് ആയിരുന്നു നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ക്ലബ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുക തന്നെ നിശുവിനായി ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു. രണ്ട് സീസണിലും കേരളത്തിന്റെ ആദ്യ ചോഴ്സ് ആയി മാറാൻ നിശുവിനായില്ല. പരിക്കും നിശുവിന് വില്ലനായി നിന്നിരുന്നു.

Previous articleറാൾഫ് റാഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തു ഓസ്ട്രിയ
Next articleഗിവ്സൺ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ പോകുമെന്ന് സൂചന