നേഷൻസ്‌ ലീഗിൽ ഹാട്രിക് നേടി ഹാലണ്ട്, റൊമാനിയയെ ഗോൾ മഴയിൽ മുക്കി നോർവേ

20201012 015027
- Advertisement -

ക്ലബിനും രാജ്യത്തിനും ആയി തന്റെ ഗോളടി മികവ് തുടർന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് യുവ താരം ഏർലിങ് ഹാലണ്ട്. രാജ്യത്തിനായുള്ള ഹാലണ്ടിന്റെ ആദ്യ ഹാട്രിക് മികവിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് നേഷൻസ്‌ ലീഗിൽ നോർവേ ജയം കണ്ടത്. പൂൾ ബിയിൽ ഗ്രൂപ്പ് എയിൽ ജയത്തോടെ നോർവേ ഇതോടെ ഒന്നാമത് എത്തി. റയൽ മാഡ്രിഡ് യുവ താരം മാർട്ടൻ ഓഡഗാർഡ് ഗോളടിപ്പിച്ച് തിളങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ 13 മത്തെ മിനിറ്റിൽ ഓഡഗാർഡിന്റെ പാസിൽ നിന്നാണ് ഹാലണ്ട് തന്റെ ഗോൾ വേട്ട തുടങ്ങിയത്.

39 മത്തെ മിനിറ്റിൽ മെലിങ്ങിന്റെ പാസിൽ നിന്നു അലക്‌സാണ്ടർ സോർലോത്ത് നോർവേയുടെ ലീഡ് ഉയർത്തി. 64 മത്തെ മിനിറ്റിൽ ഓഡഗാർഡിന്റെ മറ്റൊരു പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഹാലണ്ട് നോർവേക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. 74 മത്തെ മിനിറ്റിൽ സോർലോത്തിന്റെ പാസിൽ നിന്നു തന്റെ മൂന്നാം ഗോൾ കണ്ടത്തി ഹാട്രിക് പൂർത്തിയാക്കിയ ഹാലണ്ട് നോർവേയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. യൂറോകപ്പ് യോഗ്യത നേടാൻ ആവാത്ത നിരാശ ഈ ജയത്തോടെ നോർവേ ഇല്ലാതാക്കി എന്നു തന്നെ പറയാം.

Advertisement