യുവേഫ നാഷൺസ് ലീഗ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഫൈനലിൽ ക്രൊയേഷ്യയെ നേരിട്ട സ്പെയിൻ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയം നേടിയത്. നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറക്കാത്ത മത്സരത്തിൽ 5-4 എന്ന സ്കോറിനായിരുന്നു പെനാൾട്ടി വിജയം.
ഇന്ന് നെതർലന്റ്സിൽ നടന്ന ഫൈനൽ മത്സരത്തിന് തുടക്കം മുതൽ ഒരു ഫൈനലിന്റെ കരുതൽ ഉണ്ടായിരുന്നു. ഒരു ടീമുകളും ഗോൾ വഴങ്ങാതിരിക്കുന്നതിലാണ് ശ്രദ്ധ കൊടുത്തത്. ആദ്യ 90 മിനുട്ടിലും ഗോൾ വരാതിരിക്കാൻ ഇത് കാരണമായി. അസെൻസിയോയും അൻസു ഫതിയും സ്പെയിനിനായി ഗോൾ നേടുന്നതിന് അടുത്ത് എത്തിയെങ്കിലും അവർ ആഹ്രഹിച്ച ഫിനിഷിംഗ് ടച്ച് വന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിലും കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല. തുടർന്ന കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി.മഹെറും പെറ്റ്കോവിചും എടുത്ത പെനാൾട്ടി കിക്കുകൾ വലയിൽ എത്തിയില്ല. ഇത് ക്രൊയേഷ്യക്ക് തിരിച്ചടിയായി. സ്പെയിനിനായി ലപോർടെ പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും ജയം സ്പെയിൻ ഉറപ്പിച്ഛു.