മുൻ ഫ്രഞ്ച് ദേശീയ താരം സമിർ നസ്രി ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരം ഇനി ഫുട്ബോളിൽ തുടരില്ല എന്ന് അറിയിച്ചു. അവസാനമായി ബെൽജിയൻ ക്ലബായ ആൻഡെർലെചിൽ ആയിരുന്നു നസ്രി കളിച്ചിരുന്നത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാൽ ഫുട്ബോളിൽ നിന്ന് 18 മാസക്കാലം നസ്രിക്ക് നേരത്തെ വിലക്ക് കിട്ടിയിരുന്നു. വിലക്കിന്റെ സമയത്ത് താരത്തിന്റെ ഫിറ്റ്നെസും മോശമായിരുന്നു. വിലക്ക് മാറി തിരികെ വന്നു എങ്കിലും താരത്തിന് പിന്നീട് തിളങ്ങാൻ ആയില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളുടെയും നിർണായക ഭാഗമായിരുന്നു നസ്രി. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടിയുരുന്നു. സിറ്റിയിൽ എത്തും മുമ്പ് മാഴ്സെ, ആഴ്സണൽ എന്നീ ക്ലബുകൾക്കായും മികച്ച പ്രകടനം കാഴ്ചവെച്ചു. സെവിയ്യെ, വെസ്റ്റ് ഹാം എന്നീ ക്ലബുകൾക്കായും കളിച്ചിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനായി 40ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്.