ലോകടെല്ലിക്ക് ആദ്യ യുവന്റസ് ഗോൾ, രണ്ടാം വിജയവുമായി യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ യുവന്റസിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് സാമ്പ്ഡോറിയക്ക് എതിരായ മത്സരത്തിൽ പ്രയാസപ്പെട്ടാണ് യുവന്റസ് വിജയിച്ചത്. കഴിഞ്ഞ മത്സരം എന്ന പോലെ 3-2 എന്നത് തന്നെ ആയിരുന്നു ഇന്നത്തെ സ്കോർ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡിബാല ആണ് യുവന്റസിന് ലീഡ് നൽകിയത്. പത്താം മിനുട്ടിൽ ആയിരുന്നു ഡിബാലയുടെ ഗോൾ. ലൊകടെല്ലി ആണ് ആ ഗോൾ ഒരുക്കിയത്. ആദ്യ പകുതിയുടെ അവസാനം 43ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ യുവന്റസ് ലീഡ് ഇരട്ടിയാക്കി. ബൊണൂചി ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

തൊട്ടടുത്ത നിമിഷം യൊഷിദയുടെ ഹെഡറിലൂടെ സാമ്പ്ഡോറിയ ഒരു ഗോൾ മടക്കി. ആദ്യ പകുതി 2-1ൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവന്റസ് മൂന്നാം ഗോൾ നേടി. കുലുസവെസ്കിയുടെ പാസിൽ നിന്ന് ലൊകടെല്ലി ആണ് ഈ ഗോൾ നേടിയത്. ലോകടെല്ലിയുടെ യുവന്റസിലെ ആദ്യ ഗോളാണിത്. 83ആം മിനുട്ടിൽ കാൻഡ്രേവ ഒരു ഗോൾ മടക്കി യുവന്റസിനെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും വിജയം യുവന്റസിനൊപ്പം നിന്നു.

ഈ വിജയത്തോടെ യുവന്റസിന് 6 മത്സരങ്ങളിൽ നിന്ന് 8 പോയിന്റായി.