ഗോൾ കീപ്പർ ശങ്കർ റോയ് ഈസ്റ്റ് ബംഗാളിൽ തുടരും

20210926 123014

ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പറായ ശങ്കർ റോയ് ക്ലബിൽ തുടരും. യുവ ഗോൾ കീപ്പറുടെ കരാർ പുതുക്കിയതായി ഈസ്റ്റ് ബംഗാൾ അറിയിച്ചു. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ ശങ്കർ റോയ് ഹൈദരബാദിനൊപ്പം ഐ എസ് എല്ലിൽ കളിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ ഈസ്റ്റ് ബംഗാളിൽ എത്തിയെങ്കിലും താരത്തിന് ഇതുവരെ അധികം അവസരം ലഭിച്ചിട്ടില്ല.

രണ്ടു സീസൺ മുമ്പ് മോഹൻ ബഗാനെ ഐലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾ കീപ്പർ ആയിരുന്നു ശങ്കർ റോയി. ആ സീസണിൽ മോഹൻ ബഗാനു വേണ്ടി 14 മത്സരങ്ങൾ കളിച്ച ശങ്കർ റോയ് ആകെ 9 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഏഴു ക്ലീൻ ഷീറ്റ് താരം ആ ഐ ലീഗിൽ സ്വന്തമാക്കിയിരുന്നു. മൊഹമ്മദൻസിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് സന്തോഷ് ട്രോഫിയിൽ ബംഗാൾ കിരീടം നേടിയപ്പോൾ ഗോൾ വല കാത്തതും ശങ്കർ റോയ് ആയിരുന്നു.‌

Previous article34ആം വയസ്സിൽ സമിർ നസ്രി ഫുട്ബോളിൽ നിന്ന് വിരമിച്ചു
Next articleവമ്പന്‍ പോരാട്ടത്തിൽ കോഹ്‍ലിയും രോഹിത്തും നേര്‍ക്കുനേര്‍, ടോസ് അറിയാം