റൊമേലു ലുക്കാക്കുവിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നാപോളി പ്രതിസന്ധിയിലാണ്. മൂന്ന് മാസത്തേക്ക് ലുക്കാക്കുവിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപോളി തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഡാനിഷ് സ്ട്രൈക്കറായ റസ്മസ് ഹോയ്ലണ്ടിനെ ഒരു ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനായി നാപോളി ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി നേരിട്ട് ചർച്ചകൾ നടത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ടിനെ വിൽക്കാൻ തയ്യാറാണ്. എന്നാൽ ഹൊയ്ലുണ്ട് ഇതുവരെ ക്ലബ് വിടാൻ തയ്യാറായിട്ടില്ല. ജോശുവാ സിർക്ക്‌സിക്കായും നാപോളി ശ്രമിക്കുന്നുണ്ട് എന്ന് വാർത്ത ഉണ്ടെങ്കിലും യുണൈറ്റഡ് സിർക്സിയെ വിൽക്കില്ല. സിർക്ക്‌സിയെ വിൽക്കാൻ യുണൈറ്റഡിന് യാതൊരു ഉദ്ദേശവുമില്ലെന്ന് മാനേജർ റൂബൻ അമോറിം വ്യക്തമാക്കിയിരുന്നു.