നാപോളി റഹീം സ്റ്റെർലിംഗിനെ നോട്ടമിടുന്നു

Newsroom

Picsart 25 07 24 22 41 01 030


ആക്രമണനിര ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി നാപോളി വീണ്ടും പ്രീമിയർ ലീഗിലേക്ക്. ചെൽസി വിങ്ങർ റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കുന്നത് നാപോളി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ 30 വയസ്സ് തികയുന്ന ഈ ഇംഗ്ലണ്ട് താരം ബൊളോണയുടെ ഡാൻ എൻഡോയെ സ്വന്തമാക്കാൻ ആയില്ലെങ്കിൽ മാത്രമെ നാപ്പോളി പരിഗണിക്കുകയുള്ളൂ.

എൻഡോക്ക് ആയി 40 ദശലക്ഷം യൂറോ ആണ് ചോദിക്കുന്നത്. അതുകൊണ്ട് ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്‌. 2027 വരെ ചെൽസിയുമായി കരാറുള്ള സ്റ്റെർലിംഗ്, 2024-25 സീസണിൽ ആഴ്സണലിൽ ലോണിൽ കളിച്ചെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല. എല്ലാ മത്സരങ്ങളിലുമായി ആകെ 28 മത്സരങ്ങളിൽ നിന്ന് 13 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ആദ്യ ഇലവനിൽ ഇടം നേടിയത്. ഒരു ഗോളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന.