ദേശീയ ടീമുകളിൽ ഏതെങ്കിലും ഒന്നിനെ പരിശീലിപ്പിക്കാനാണ് താൽപര്യം എന്ന് വ്യക്തമാക്കി ഇതിഹാസ പരിശീലകൻ ജോസ് മൗറീഞ്ഞോ. മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ ശേഷം പരിശീലന റോളിൽ നിന്ന് വിട്ട് നിൽക്കുന്ന മൗറീഞ്ഞോ ഇനി ഏതെങ്കിലും രാജ്യത്തിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ മടങ്ങി എത്താനാണ് താൽപര്യം എന്ന് വ്യക്തമാക്കി.
‘ എനിക്ക് പുതിയ ടൂർണമെന്റുകൾ കളിക്കണം, ലോകകപ്പ്, യൂറോ കപ്പ് എന്നിവയെ കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്’ എന്നാണ് മൗറീഞ്ഞോ അഭിമുഖത്തിൽ പറഞ്ഞത്. സ്വന്തം രാജ്യമായ പോർച്ചുഗൽ തന്നെയാവണം തനിക്ക് ലഭിക്കുന്ന ദേശീയ ടീം എന്ന വാശി ഇല്ല എന്നും മൗറീഞ്ഞോ വ്യക്തമാക്കി.
2 തവണ ചാമ്പ്യൻസ് ലീഗും, 3 തവണ പ്രീമിയർ ലീഗും, ഓരോ തവണ വീതം പോർച്ചുഗീസ് ലീഗും, ല ലീഗയും, സീരി എ യും പരിശീലകനായി നേടിയ മൗറീഞ്ഞോ യൂറോപ്പ ലീഗ്, എഫ് എ കപ്പ് തുടങ്ങി മറ്റു കിരീടങ്ങളും നേടിയിട്ടുണ്ട്.