“വാൻ ഡൈകിനെ കാണുമ്പോൾ എതിർ ടീമുകൾക്ക് പേടി”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക് പകരം വെക്കാനില്ലാത്ത താരമാണെന്ന് ലിവർപൂൾ ഗോൾ കീപ്പർ അലിസൺ. കഴിഞ്ഞ പ്രീമിയർ ലീഗിൽ അലിസണ് ഗോൾഡൻ ഗ്ലോവ് കിട്ടുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് വാൻ ഡൈക്. നെതർലന്റ്സ് താരമായ വാൻ ഡൈക് പിച്ചിൽ ഉണ്ടാവുമ്പോൾ എതിർ താരങ്ങൾക്ക് ഒക്കെ ഭയമാണെന്ന് അലിസൺ പറഞ്ഞു.

തന്റെ മുന്നിൽ ലിവപൂളിൽ മികച്ച ഡിഫൻസ് തന്നെയാണ് ഉള്ളത്. എന്നാൽ അവരിൽ നിന്നിക്കെ സ്പെഷ്യൽ ആണ് വാൻ ഡൈക് എന്നും അലിസൺ പറഞ്ഞു. ഒപ്പമുള്ള താരങ്ങൾക്ക് വാൻ ഡൈകിന്റെ സാന്നിദ്ധ്യം ആത്മവിശ്വാസം നൽകുന്നു എന്നും അലിസൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മാത്രം 21 ക്ലീൻ ഷീറ്റായിരുന്നു ലിവർപൂളിന്റെ ഡിഫൻസ് സ്വന്തമാക്കിയത്.