ഒസ്കാർ മിംഗുവേസയെ ബാഴ്സലോണ വിൽക്കും

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് ഓസ്കാർ മിൻഗുവേസ ക്ലബ് വിടാൻ സാധ്യത‌. സാവി മിംഗുവേസയുടെ പ്രകടനങ്ങളിൽ തൃപ്തനല്ല എന്നതും മാനേജ്മെന്റ് താരങ്ങളെ വിറ്റ് സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ശ്രമിക്കുന്നതും മിംഗുവേസയെ വിൽക്കുന്നത് ആലോചിക്കാനുള്ള കാരണമാണ്. 10 മില്യൺ ലഭിച്ചാൽ ബാഴ്സലോണ താരത്തെ വിൽക്കാൻ തയ്യാറാകും. 2023വരെ മാത്രമെ മിംഗുവേസക്ക് ബാഴ്സലോണയിൽ കരാർ ഉള്ളൂ.

23കാരനായ താരം കോമാന് കീഴിൽ നന്നായി കളിച്ചിരുന്നു എങ്കിലും സാവിക്ക് കീഴിൽ തിളങ്ങാനായില്ല. മുംഗുവേസയും ക്ലബ് വിടാം തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണയുടെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ഓസ്കാർ. ബാഴ്സലോണക്ക് ഒപ്പം അണ്ടർ 10 ടീം മുതൽ താരം ഉണ്ട്. ൽ