വിവാദ പ്രസ്താവന, മോഹൻ ബഗാൻ പ്രസിഡന്റ് മാപ്പു പറഞ്ഞു

Newsroom

ഇന്നലെ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീട നേടിയതുമായി സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് സ്വപൻ സദൻ ബോസ് നടത്തിയ പ്രസ്ഥാവന അദ്ദേഹം പിൻവലിച്ചു. ഒപ്പം അത്തരമൊരു പ്രയോഗം നടത്തി പോയതിൽ മാപ്പു പറയുന്നതായും ടുട്ടു ബോസ് പറഞ്ഞു. ഇന്നലെ ബഗാൻ കിരീടം നേടിയതിനെ ആൺ കുട്ടി പിറക്കുന്നതിനോട് ഉപമിച്ച മോഹൻ ബഗാൻ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്ന് ഉണ്ടായത്.

അവസാന ഏഴു വർഷവും പെൺകുട്ടിയായിരുന്നു പിറന്നത് എന്നും ഇപ്പോൾ ഒരു ആൺ കുട്ടി പിറക്കുകയാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അവസാന ഏഴു വർഷവും ഈസ്റ്റ് ബംഗാൾ ആയിരുന്നു കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയത്‌. മാപ്പ് പറഞ്ഞു എങ്കിലും മോഹൻ ബഗാന്റെ കിരീട നേട്ടത്തിന്റെ ആഘോഷങ്ങളുടെ നിറം കെടുത്തുന്നതായി ക്ലബ് പ്രസിഡന്റിന്റെ പ്രസ്ഥാവന.

ലീഗിൽ ഒരു റൗണ്ട് മത്സരം ഇനിയും അവശേഷിക്കെ ആണ് ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം ഇന്നലെ ഉയർത്തിയത്