സീസൺ ടിക്കറ്റ് അവതരിപ്പിച്ച് ചെന്നൈയിൻ എഫ് സി

ഐ എസ് എൽ അഞ്ചാം സീസണിൽ ആരാധകർക്കായി ചെന്നൈയിൻ എഫ് സി സീസൺ ടിക്കറ്റുകൾ ഒരുക്കുന്നു‌. ഇന്ന് മുതൽ സീസൺ ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാം. മൂന്ന് സ്റ്റാൻഡുകളിലെ ടിക്കറ്റുകളാണ് ചെന്നൈയിൻ സീസൺ ടിക്കറ്റുകളായി വിൽക്കുന്നത്. സീസൺ ടികറ്റുകൾ വാങ്ങുമ്പോൾ ഒപ്പം ചെന്നൈയിന്റെ ഒരു ജേഴ്സിയും ഒരു കീ ചെയ്നും ഒരു സ്കാർഫും ഒപ്പം ലഭിക്കും. സീസൺ ടിക്കറ്റ് എടുക്കുന്ന ആദ്യ 200 പേർക്ക് ചെന്നൈയിന്റെ ട്രെയിനിങ് കാണാനും താരങ്ങളെ നേരിട്ട് കാണാനും അവസരമുണ്ടാകും.

അപ്പോളോ ടയേർസ് സ്റ്റാൻഡ് ബ്ലോക് E- L1, നിപ്പോൺ സ്റ്റാൻഡ് ബ്ലോക്ക് B-L1 എന്നീ സ്റ്റാൻഡുകളുടെ സീസൺ ടിക്കറ്റ് വില 1500 ആണ്. ബ്ലോക്ക് ഇ L2വിന്റെ സീസൺ ടിക്കറ്റ് വില 3000 രൂപയുമാണ്. ബുക്ക് മൈ ഷോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Previous articleറഷ്യൻ താരം ചെറിഷേവിനെതിരെ ഉത്തേജക മരുന്ന് ഉപയോഗത്തിന് അന്വേഷണം
Next articleവിവാദ പ്രസ്താവന, മോഹൻ ബഗാൻ പ്രസിഡന്റ് മാപ്പു പറഞ്ഞു