റാഷ്ഫോർഡിന്റെ പുരോഗതി റൊണാൾഡോയേക്കാളും കെയ്നേക്കാളും വേഗത്തിൽ

Newsroom

ഇംഗ്ലീഷ് യുവതാരം മാർക്കസ് റാഷ്ഫോർഡിനെ പുകഴ്ത്തി ഇംഗ്ലണ്ട് പരിശീലകൻ സൗത്ഗേറ്റ്‌. 20കാരനായ റാഷ്ഫോർഡ് സ്പെഷ്യൽ ടാലന്റ് ആണെന്നും റാഷ്ഫോർഡിന്റെ പുരോഗതി അത്ഭുതപ്പെടുത്തുന്നത് ആണെന്നും സൗത്ഗേറ്റ് പറഞ്ഞു. ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നിനെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും താരതമ്യം ചെയ്താണ് റാഷ്ഫോർഡിന്റെ പുരോഗതിയെ കുറിച്ച് സൗത്ഗേറ്റ് അഭിപ്രായം പറഞ്ഞത്.

റാഷ്ഫോർഡിന്റെ പ്രായത്തിൽ കെയ്ന് മത്സരങ്ങൾ വരെ ലഭിക്കുന്നില്ലായിരുന്നു എന്നത് സൗത്ഗേറ്റ് ഓർമ്മിപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ പ്രായത്തിൽ മത്സരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റൻ കഴിഞ്ഞിരുന്നില്ല എന്നും സൗത് ഗേറ്റ് പറഞ്ഞു. അവസാന രണ്ട് സീസണുകളിലും 10ൽ കൂടുതൽ ഗോളുകൾ റാഷ്ഫോർഡ് നേടിയിട്ടുണ്ട്. 21ആം വയസ്സിൽ മാത്രമാണ് റൊണാൾഡോ ആ നേട്ടത്തിൽ എത്തിയത്. കെയ്ൻ 22ആം വയസ്സിലും.

ഇംഗ്ലണ്ടിനായി ഈ ആഴ്ച കളിച്ച രണ്ട് മത്സരങ്ങളിലും റാഷ്ഫോർഡ് ഗോൾ നേടിയിരുന്നു.