അമേരിക്കയിൽ ഇബ്രാഹിമോവിച് മാജിക്ക്!! അത്ഭുത ഗോളും ഹാട്രിക്കും!! (വീഡിയോ)

- Advertisement -

കഴിഞ്ഞ ദിവസം താൻ ആണ് എം എൽ എസിലെ ഏറ്റവും മികച്ച കളിക്കാരനും ഇവിടെയുള്ള ബാക്കി കളിക്കാർക്ക് ഒന്നും തന്റെ അത്ര നിലവാരമില്ല എന്നും പറഞ്ഞ ഇബ്രാഹിമോവിച് ഇന്ന് അത് ശരിയാണെന്ന് തെളിയിക്കുകയായിരുന്നു. ലീഗിലെ ഒന്നാമന്മാരായ ലോസ് ആഞ്ചലസ് ഫുട്ബോൾ ക്ലബിനെ നേരിട്ട ഇബ്രാഹിമോവിചിന്റെ എൽ എ ഗാലക്സി കളിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയിരുന്നു. എന്നാൽ സ്ലാട്ടന്റെ ഒറ്റയാൾ പോരാട്ടത്തിൽ തിരിച്ചടിച്ച് 3-2ന്റെ വിജയം ഗാലക്സി സ്വന്തമാക്കി.

മൂന്നു ഗോളുകളും സ്ലാട്ടൻ തന്നെ ആയിരുന്നു നേടിയത്. അതിൽ ആദ്യത്തെ ഗോൾ സ്ലാട്ടൻ ആരാണ് എന്ന് കാണിച്ചുതന്ന ഗോളായിരുന്നു. ഒരു മാജിക്കൽ സ്ട്രൈക്കിനു മുന്നെ സ്ലാട്ടൻ എടുത്ത രണ്ട് അത്ഭുത ടച്ചുകൾ സ്ലാട്ടൻ 37കാരൻ തന്നെ ആണോ എന്ന സംശയങ്ങൾ ഉണ്ടാക്കും. ഒരു ഹെഡറിലൂടെ ആയിരുന്നു ഇബ്രയുടെ രണ്ടാംഗോൾ. രണ്ടാം പകുതിയിൽ ബോക്സിനു പുറത്തു നിന്നുള്ള ഒരു ഗ്രൗണ്ടറിലൂടെ ഇബ്ര തന്റെ ഹാട്രിക്കും തികച്ചു. ഇബ്രയുടെ എം എൽ എസിലെ രണ്ടാം ഹാട്രിക്കാണിത്.

Advertisement