യുവതാരത്തെ സീനിയർ ടീമിലേക്ക് എത്തിച്ച് ഡെൽഹി ഡൈനാമോസ്

- Advertisement -

ഡെൽഹി തങ്ങളുടെ അക്കാദമിയിലൂടെ വളർന്നു വന്ന ഒരു താരത്തെ കൂടെ സീനിയർ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ്. 18കാരനായ അങ്കിത് ഭുയാനെ ആണ് അക്കാദമിയിൽ നിന്ന് പ്രൊഫഷണൽ കരാർ നൽകി ഡെൽഹി സീനിയർ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഡെൽഹി അണ്ടർ 18 ടീമിന്റെ ഗോൾ കീപ്പറായിരുന്നു അങ്കിത്.

ആൽബിനോ ഗോമസും, അർഷ്ദീപ് സിംഗും ഗോൾ കീപ്പർമാരായി ടീമിൽ ഉള്ളതിനാൽ അവർക്ക് പിറകിലാകും ഇപ്പോൾ അങ്കിതിന്റെ സ്ഥാനം. നേരത്തെ ഡിഫൻഡർ സുബം സാരംഗിയെയും സ്ട്രൈക്കർ സൈമിന്മാം മാഞ്ചോംഗിനെയും ഡെൽഹി യൂത്ത് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് ഉയർത്തിയിരുന്നു.

Advertisement