സ്ലാട്ടാനും അത്ഭുതഗോളും! അഞ്ഞൂറാം ഗോളിലും ഒരു ഇബ്രാഹിമോവിച് ടച്ച്

- Advertisement -

സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിചിന് അത്ഭുത ഗോളുകൾ ഒരു വലിയ കാര്യമല്ല. ബൈസിക്കിൾ കിക്കും ആക്രൊബാറ്റിക്ക് ഫിനിഷുകളും ലോംഗ് റേഞ്ചറുകളുമൊക്കെ നിറഞ്ഞ സ്ലാട്ടാൻ കരിയറിലെ അഞ്ഞൂറാം ഗോളും അങ്ങനെ സ്പെഷ്യൽ ആയിരിക്കണമല്ലോ. താരൻ ഇന്നലെ എൽ എ ഗാലക്സിക്കായി നേടിയ തന്റെ കരിയറിലെ അഞ്ഞൂറാം ഗോളും ഒരു ടിപിക്കൽ സ്ലാട്ടാൻ ഗോളായിരുന്നു.

തനിക്ക് വന്ന ഹൈ ബോൾ ഉദ്ദേശിച്ച സ്ഥലത്തേക്കല്ലാ വരുന്നത് എന്നറിഞ്ഞ സ്ലാട്ടാൻ തന്റെ കാലുയർത്തി അത്ഭുത ഫ്ലിക്കിലൂടെ ഗോളാക്കുകയായിരുന്നു. മാർഷ്യൽ ആർട്സ് സ്പെഷ്യലിസ്റ്റുകളുടെ കിക്കുകളിൽ ഒന്നിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു സ്ലാട്ടന്റെ ഈ ഗോൾ. ഇതോടെ കരിയറിൽ 500 ഗോളുകളായി ഇബ്രാഹിമോവിചിന്. ഇപ്പോൾ കളിക്കുന്ന താരങ്ങളിൽ മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമാണ് 500 ഗോളുകൾ ഉള്ള താരങ്ങൾ.

ഗോൾ നേടിയെങ്കിലും ഗാലക്സി ഇന്നലെ ടൊറെന്റോയ്ക്ക് എതിരെ പരാജയപ്പെടുകയും പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്തു.

Advertisement