അപൂർവ റെക്കോർഡുമായി ക്രിസ് സ്മാളിങ്

- Advertisement -

വാറ്റ്ഫോഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത് ഡിഫൻഡർ ക്രിസ് സ്മാളിങ് ആയിരുന്നു. ഒന്നാന്തരം ഒരു വോളിയിലൂടെ പന്ത് വലയിൽ എത്തിച്ച ക്രിസ് സ്മാളിങ് സീസണിൽ ഇതുവരെ പിറന്ന മികച്ച ഗോളുകളിൽ ഒന്നാണ് നേടിയത്. ഈ ഗോളോടെ മികച്ചൊരു നേട്ടം കൂടെ സ്മാളിങ് സ്വന്തം പേരിലാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇതുവരെ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആണ് സ്മാളിങ് ഗോൾ നേടിയിട്ടുള്ളത്. ഈ പതിനൊന്ന് മത്സരങ്ങളിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി അറിഞ്ഞിട്ടില്ല. നൂറു ശതമാനം ആണ് സ്മാളിങ് ഗോൾ നേടിയ മത്സരങ്ങളിലെ വിജയ ശതമാനം. വേര് കളിക്കാരനും ഇത്രയും മത്സരങ്ങൾ വിജയിച്ചു എന്ന ഒരു നേട്ടം അവകാശപ്പെടാൻ ഇല്ല.

Advertisement