അമേരിക്കയിൽ നൂറാം ഗോൾ, വ്യത്യസ്ത ആഘോഷവുമായി റൈറ്റ് ഫിലിപ്സ്

- Advertisement -

മേജർ ലീഗ് സോക്കറിൽ ഇന്ന് ബ്രാഡ്ലി റൈറ്റ് ഫിലിപ്സ് തന്റെ നൂറാം ഗോൾ നേടി. ന്യൂയോർക്ക് റെഡ് ബുൾസിന്റെ സ്ട്രൈക്കറായ റൈറ്റ് ഫിലിപ്സ് തന്റെ 159ആം മത്സരത്തിലാണ് 100 ഗോൾ എന്ന നേട്ടത്തിൽ എത്തിയത്. ഇന്ന് ഡി സി യുണൈറ്റഡിനെതിരായ മത്സരത്തിലെ ഗോളോടെയാണ് താരം 100 ഗോളിൽ എത്തിയത്. തന്റെ നൂറാം ഗോൾ റൈറ്റ് ഫിലിപ്സ് ആഘോഷിച്ചതും വ്യത്യസ്തമായി.

ന്യൂയോർക്ക് റെഡ്ബുൾസിൽ 99ആം നമ്പർ ജേഴ്സി ആണ് റൈറ്റ് ഫിലിപ്സ് അണിയാറ്. ഇന്ന് ഗോൾ അടിച്ചതോടെ 99ആം ജേഴ്സി അഴിച്ച് അകത്തുണ്ടായിരുന്ന 100ആം നമ്പർ ജേഴ്സി കാണിച്ചായിരുന്നു താരത്തിന്റെ ആഹ്ലാദം. എം എൽ എസിൽ 100 ഗോളുകളിൽ എത്തുന്ന 11ആമത്തെ താരമാണ് റൈറ്റ് ഫിലിപ്സ്. ന്യൂയോർക്ക് റെഡ് ബുൾസിന്റെ എക്കാലത്തെയും മികച്ച സ്കോററുമാണ് താരം.

മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, സതാമ്പ്ടൺ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിരുന്നു എങ്കിലും 2013ൽ അമേരിക്കയിൽ എത്തിയതിനു ശേഷമാണ് റൈറ്റ് ഫിലിപ്സിന്റെ കരിയർ പച്ചപിടിച്ചത്. മുൻ ഇംഗ്ലീഷ് താരമായ ഷോൺ റൈറ്റ് ഫിലിപ്സിന്റെ സഹോദരനാണ് ബ്രാഡ്ലി റൈറ്റ് ഫിലിപ്സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement