മാഞ്ചസ്റ്റർ സിറ്റിയിൽ ഇനി കരാർ പുതുക്കില്ല എന്ന് ഡേവിഡ് സിൽവ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയിൽ ഇത് തന്റെ അവസാനത്തെ കരാർ ആകുമെന്നും ഇപ്പോഴുള്ള കരാർ അവസാനിച്ചാൽ ക്ലബിൽ തുടരില്ല എന്നും സ്പാനിഷ് താരം ഡേവിഡ് സിൽവ. 2020വരെ ആണ് മാഞ്ചസ്റ്റർ സിറ്റിയുമായി സിൽവയ്ക്ക് ഇപ്പോഴുള്ള കരാർ. ഈ കരാർ അവസാനിക്കുമ്പോഴേക്ക് തനിക്ക് 34 വയസ്സാകും എന്നും, അപ്പോൾ തനിക്ക് ഫുട്ബോളിൽ പുതിയ പരീക്ഷണങ്ങൾ നടത്താനാണ് തോന്നുക എന്നും സിൽവ പറഞ്ഞു.

എന്നാൽ താൻ സിറ്റി വിട്ടാലും ഇംഗ്ലണ്ടിൽ വേറെ ഒരു ക്ലബിനായും കളിക്കില്ല എന്നു കൂടെ സിൽവ കൂട്ടിചേർത്തു. 2010ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ സിറ്റിക്കായി 346 മത്സരങ്ങൾ കളിച്ച താരം 61 ഗോളുകളും 115 അസിസ്റ്റും നീലപടയ്ക്കായി നേടി. തനിക്ക് ഇംഗ്ലണ്ടിൽ എന്നും സ്നേഹം കിട്ടിയിട്ടുണ്ട് എന്നും. സിറ്റിയിൽ കളിക്കുന്ന ഫുട്ബോൾ നല്ല ഫുട്ബോൾ ആണെന്നും അതാണ് സിറ്റിയിൽ ഇത്ര കാലം തുടരാൻ കാരണമെന്നും സിൽവ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement