വെയ്ൻ റൂണി ഇംഗ്ലണ്ട് വിട്ട് പോയത് നേരത്തെ എന്ന് റോയ് ഹോഡ്സൺ

- Advertisement -

വെയ്ൻ റൂണിയുടെ ഇംഗ്ലണ്ട് വിടാനുള്ള തീരുമാനം വളരെ നേരത്തെ ആയി എന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ റോയ് ഹോഡ്സൺ. അമേരിക്കയിൽ മേജർ ലീഗ് സോക്കറിൽ കളിക്കുന്ന വെയ്ൻ റൂണി ഇപ്പോൾ അവിടെ തകർപ്പൻ ഫോമിലാണ്. റൂണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും പക്ഷെ താരത്തിന് ഇംഗ്ലണ്ടിൽ ഇനിയും ടോപ്പ് ലെവലിൽ തന്നെ കളിക്കാൻ ആകുമായിരുന്നു എന്നും ഹോഡ്സൺ പറഞ്ഞു.

റൂണി ഇംഗ്ലണ്ടിലേക്ക് തിരികെ വന്നാൽ തനിക്കായി പാലസിൽ കളിക്കാം എന്നും ഹോഡ്സൺ പറയുന്നു. മാഞ്ചസ്റ്റർ യുണൈഡിനോടും എവർട്ടണോടും റൂണിക്കുള്ള സ്നേഹം മനസ്സിലാക്കാം. അതുകൊണ്ടാകും ആ രണ്ടു ക്ലബുകളും അല്ലാത്ത ക്ലബിന് ഇംഗ്ലണ്ടിൽ കളിക്കേണ്ടതില്ല എന്ന് റൂണി തീരുമാനിച്ചത് എന്നും ഹോഡ്സൺ പറഞ്ഞു.

അമേരിക്കയിൽ ഡി സി യുണൈഡിനായി കളിക്കുന്ന റൂണി ഇപ്പോൾ അവരെ പ്ലേ ഓഫ് യോഗ്യതക്ക് അടുത്ത് വരെ എത്തിച്ചിരിക്കുകയാണ്.

Advertisement