വീണ്ടും റൂണി, അസാദ്ധ്യമായത് നേടി ഡി.സി യുണൈറ്റഡ്

- Advertisement -

റൂണിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ന്യൂ യോർക്ക് സിറ്റിയെ 3-1ന് പരാജയപ്പെടുത്തി ഡി.സി യുണൈറ്റഡ്. ഇതോടെ റൂണിയെ ഡി.സി യുണൈറ്റഡ് സ്വന്തമാക്കുന്നത് വരെ അസാദ്ധ്യമായി കരുതിയിരുന്ന പ്ലേ ഓഫിലെത്താൻ ജയത്തോടെ അവർക്കായി. ജയത്തോടെ മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി.

റൂണി ടീമിലെത്തിയ ശേഷം കളിച്ച 19 മത്സരങ്ങളിൽ 12ഉം ജയിച്ചാണ് ഡി.സി ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ റൂണി ഇല്ലാതെ കളിച്ച 14 മത്സരങ്ങളിൽ വെറും 2 എണ്ണം മാത്രമാണ് ജയിച്ചതെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ്  റൂണിയുടെ വരവിന്റെ ശക്തിയറിയുന്നത്. റൂണി സീസണിൽ അവർക്ക് വേണ്ടി 12 ഗോളുകളും 7 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

എട്ടാം മിനുട്ടിൽ റൂണിയുടെ ഗോളടി തുടങ്ങിയ ഡി.സി യുണൈറ്റഡ് 24ആം മിനുട്ടിൽ അകോസ്റ്റയിലൂടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് 74ആം മിനുട്ടിൽ റൂണി തന്നെ പെനാൽറ്റിയിലൂടെ ഡി.സി യുണൈറ്റഡിന്റെ മൂന്നാമത്തെ ഗോൾ നേടി വിജയ ഉറപ്പിച്ചു.

തുടർന്ന് 78ആം മിനുട്ടിലാണ് ഡേവിഡ് വിയ്യ ന്യൂ യോർക്ക് സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്.

Advertisement