റൂണിക്ക് പിഴച്ചു, ഡി സി യുണൈറ്റഡ് സീസണ് നിരാശയോടെ അവസാനം

ഇത്ര കാലം വെയ്ൻ റൂണി ആയിരുന്നു ഡി സി യുണൈറ്റഡിന്റെ ഹീറോ. എന്നാൽ ഇന്ന് ആ റൂണിക്ക് പിഴച്ചു. മേജർ ലീഗ് സോക്കർ പ്ലേ ഓഫിൽ ഇന്ന് കൊളംബസ് ക്ര്യൂവിനെ നേരിട്ട ഡി സി യുണൈറ്റഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടപ്പോൾ പെനാൾട്ടി നഷ്ടപ്പ്ടുത്തിയവരുടെ കൂട്ടത്തിൽ വെയ്ൻ റൂണിയും ഉണ്ടായിരുന്നു. സീസണിൽ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീമിനെ പിടിച്ച് ഉയർത്തി പ്ലേ ഓഫ് വരെ എത്തിച്ചത് റൂണി ആയിരുന്നു.

ഇന്ന് കൊളംബസുമായി മത്സരം 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്. മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ആദ്യ കിക്ക് എടുത്തത് റൂണി ആയിരുന്നു. റൂണിക്ക് ആ കിക്ക് പിഴച്ചു. റൂണിക്ക് പിറകെ വന്ന രണ്ട് ഡി സി താരങ്ങൾക്ക് കൂടെ പെനാൾട്ടി ലക്ഷ്യം കാണാൻ ആയില്ല. 3-2 എന്ന സ്കോറിനാണ് ഷൂട്ടൗട്ടിൽ കൊളംബസ് വിജയിച്ചത്. ഡി സി ഇതോടെ പ്ലേ ഓഫിൽ നിന്ന് പുറത്തായി.

പരാജയം നിരാശ തരുന്നുണ്ട് എങ്കിലും ഈ സീസണിൽ തങ്ങൾ ചെയ്ത കാര്യങ്ങളിൽ അഭിമാനം മാത്രമെ ഉള്ളൂ എന്ന് റൂണി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും അടുത്ത സീസണിൽ മികച്ചൊരു ഡി സി യുണൈറ്റഡിനെ കാണാം എന്നും റൂണി പറഞ്ഞു. 18 മത്സരങ്ങൾ ലീഗിൽ കളിച്ച റൂണി 12 ഗോളുകളും ഏഴു അസിസ്റ്റും ടീമിനായി നേടിയിരുന്നു.

മേജർ ലീഗ് സോക്കറിലെ താരമായി മാറി വെയ്ൻ റൂണി

അമേരിക്കയിലെ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് ഇംഗ്ലീഷ് സ്ട്രൈക്കർ വെയ്ൻ റൂണിക്ക് അംഗീകാരം. കഴിഞ്ഞ മാസത്തെ ലീഗിലെ മികച്ച കളിക്കാരനുള്ള പുരസ്കാരമാണ് വെയ്ൻ റൂണിക്ക് ലഭിച്ചത്. ഒക്ടോബറിൽ ഡി സി യുണൈറ്റഡിന് നാലു വിജയങ്ങൾ സമ്മാനിക്കാൻ റൂണിയുടെ പ്രകടനത്തിന് ആയിരുന്നു. അഞ്ചു ഗോളുകൾ ഒക്ടോബറിൽ റൂണി നേടിയിരുന്നു.

സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പ്ലേ ഓഫ് യോഗ്യതയും ഡി സി യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. അവസാന പത്ത് മത്സരങ്ങളിൽ ഡി സി പരാജയപ്പെട്ടിട്ടില്ല. 12 ഗോളുകളും 7 അസിസ്റ്റും 18 മത്സരങ്ങളിൽ നിന്നായി വെയ്ൻ റൂണി ഡി സി ജേഴ്സിയിൽ സ്വന്തമാക്കിയിരുന്നു.

ഇബ്രാഹിമോവിചിന്റെ ടീമിന് നിരാശ, പ്ലേ ഓഫ് യോഗ്യത ഇല്ല

സ്വീഡിഷ് ഇതിഹാസ താരം സ്ലാട്ടൻ ഇബ്രാഹിമോവിഹിനു നിരാശ. എം എൽ എസിൽ തന്റെ ടീമായ എൽ എ ഗാലക്സിക്ക് പ്ലേ ഓഫ് ഉറപ്പിച്ച് കൊടുക്കാൻ സൂപ്പർ താരത്തിനായില്ല. ഇൻ നടന്ന ലീഗിലെ അവസാന മത്സരത്തിൽ പരാജയപ്പെടാതിരിന്നാൽ മാത്രമെ എൽ എ ഗാലക്സി പ്ലേ ഓഫിൽ എത്തുമായിരുന്നുള്ളൂ. എന്നാൽ അവസാന മത്സരത്തിൽ ഹുസ്റ്റൺ ഡൈനാമോയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഗാലക്സി പരാജയപ്പെട്ടു.

സ്വന്തം ഗ്രൗണ്ടിലായിരുന്നു ഈ തോൽവി. അതും ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷം. കമാരയുടെ ഇരട്ട ഗോളുകൾ ആയിരുന്നു ആദ്യ പകുതിയിൽ ഗാലക്സിക്ക് രണ്ടു ഗോളിന്റെ ലീഡ് നൽകിയത്. പക്ഷെ മനോടാസിന്റെ ഇരട്ട ഗോളുകളും ഒപ്പം ക്യുറ്റോയുടെ ഒരു ഗോളും ഹുസ്റ്റണ് വിജയം നൽകി. ഒരു പോയന്റിനാണ് ഗാലക്സിക്ക് പ്ലേ ഓഫ് നഷ്ടമായത്.

എം എസ് എല്ലിലെ മികച്ച കോച്ച് അറ്റ്ലാന്റ യുണൈറ്റഡ് വിടുന്നു

എം എസ് എൽ ക്ലബായ അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകൻ ടാറ്റ മാർടീനോ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. ക്ലബ് വാഗ്ദാനം ചെയ്ത പുതിയ കരാർ ടാറ്റ നിരസിച്ചതോടെയാണ് അദ്ദേഹം ക്ലബ് വിടുമെന്ന് ഉറപ്പായത്. അവസാന രണ്ടു സീസണുകളിലായി അറ്റ്ലാന്റ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്ന ടാറ്റ എം എൽ എസിലെ തന്നെ ഏറ്റവും മികച്ച കോച്ചാണ്. ഇപ്പോൾ ലീഗിന്റെ തലപ്പത്താണ് അറ്റ്ലാന്റ യുണൈറ്റഫ് ഉള്ളത്.

പ്ലേ ഓഫ് ഇതിനകം തന്നെ ഉറപ്പിച്ച അറ്റ്ലാന്റയ്ക്ക് ലീഗിലെ അവസാന മത്സരം തോറ്റില്ല എങ്കിൽ എം എൽ എസ് സപ്പോർടേഴ്സ് ഷീൽഡും വിജയിക്കാം. അവസാന രണ്ടു സീസണിലും ടീമിനെ പ്ലേ ഓഫിൽ എത്തിച്ച ടാറ്റ മാർട്ടിനോ ക്ലബ് വിടുന്നത് അറ്റ്ലാന്റയ്ക്ക് കനത്ത തിരിച്ചടിയാകും. എവിടേക്കാണ് ടാറ്റ മാർടീനോ പോകുന്നത് എന്ന് ക്ലബോ പരിശീലകനോ വ്യക്തമാക്കിയിട്ടില്ല.

മാർടീനോ ചുമതലയേറ്റതിനു ശേഷം എൽ എൽ എസിൽ ഒരു ടീമും അറ്റ്ലാന്റയുടെ അത്ര പോയന്റ് നേടുകയോ ഗോൾ അടിക്കുകയോ ചെയ്തിട്ടില്ല.

വീണ്ടും റൂണി, അസാദ്ധ്യമായത് നേടി ഡി.സി യുണൈറ്റഡ്

റൂണിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ന്യൂ യോർക്ക് സിറ്റിയെ 3-1ന് പരാജയപ്പെടുത്തി ഡി.സി യുണൈറ്റഡ്. ഇതോടെ റൂണിയെ ഡി.സി യുണൈറ്റഡ് സ്വന്തമാക്കുന്നത് വരെ അസാദ്ധ്യമായി കരുതിയിരുന്ന പ്ലേ ഓഫിലെത്താൻ ജയത്തോടെ അവർക്കായി. ജയത്തോടെ മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി.

റൂണി ടീമിലെത്തിയ ശേഷം കളിച്ച 19 മത്സരങ്ങളിൽ 12ഉം ജയിച്ചാണ് ഡി.സി ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ റൂണി ഇല്ലാതെ കളിച്ച 14 മത്സരങ്ങളിൽ വെറും 2 എണ്ണം മാത്രമാണ് ജയിച്ചതെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ്  റൂണിയുടെ വരവിന്റെ ശക്തിയറിയുന്നത്. റൂണി സീസണിൽ അവർക്ക് വേണ്ടി 12 ഗോളുകളും 7 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

എട്ടാം മിനുട്ടിൽ റൂണിയുടെ ഗോളടി തുടങ്ങിയ ഡി.സി യുണൈറ്റഡ് 24ആം മിനുട്ടിൽ അകോസ്റ്റയിലൂടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് 74ആം മിനുട്ടിൽ റൂണി തന്നെ പെനാൽറ്റിയിലൂടെ ഡി.സി യുണൈറ്റഡിന്റെ മൂന്നാമത്തെ ഗോൾ നേടി വിജയ ഉറപ്പിച്ചു.

തുടർന്ന് 78ആം മിനുട്ടിലാണ് ഡേവിഡ് വിയ്യ ന്യൂ യോർക്ക് സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്.

വെയ്ൻ റൂണി ഇംഗ്ലണ്ട് വിട്ട് പോയത് നേരത്തെ എന്ന് റോയ് ഹോഡ്സൺ

വെയ്ൻ റൂണിയുടെ ഇംഗ്ലണ്ട് വിടാനുള്ള തീരുമാനം വളരെ നേരത്തെ ആയി എന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ റോയ് ഹോഡ്സൺ. അമേരിക്കയിൽ മേജർ ലീഗ് സോക്കറിൽ കളിക്കുന്ന വെയ്ൻ റൂണി ഇപ്പോൾ അവിടെ തകർപ്പൻ ഫോമിലാണ്. റൂണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും പക്ഷെ താരത്തിന് ഇംഗ്ലണ്ടിൽ ഇനിയും ടോപ്പ് ലെവലിൽ തന്നെ കളിക്കാൻ ആകുമായിരുന്നു എന്നും ഹോഡ്സൺ പറഞ്ഞു.

റൂണി ഇംഗ്ലണ്ടിലേക്ക് തിരികെ വന്നാൽ തനിക്കായി പാലസിൽ കളിക്കാം എന്നും ഹോഡ്സൺ പറയുന്നു. മാഞ്ചസ്റ്റർ യുണൈഡിനോടും എവർട്ടണോടും റൂണിക്കുള്ള സ്നേഹം മനസ്സിലാക്കാം. അതുകൊണ്ടാകും ആ രണ്ടു ക്ലബുകളും അല്ലാത്ത ക്ലബിന് ഇംഗ്ലണ്ടിൽ കളിക്കേണ്ടതില്ല എന്ന് റൂണി തീരുമാനിച്ചത് എന്നും ഹോഡ്സൺ പറഞ്ഞു.

അമേരിക്കയിൽ ഡി സി യുണൈഡിനായി കളിക്കുന്ന റൂണി ഇപ്പോൾ അവരെ പ്ലേ ഓഫ് യോഗ്യതക്ക് അടുത്ത് വരെ എത്തിച്ചിരിക്കുകയാണ്.

അമേരിക്കൻ ഫുട്ബോളിൽ താണ്ഡവമാടി റൂണിയും ഇബ്രാഹിമോവിചും

അമേരിക്കൻ ഫുട്ബോൾ ലോകത്ത് ഇപ്പോൾ കാണാൻ കഴിയുന്നത് രണ്ട് ഇതിഹാസ താരങ്ങൾ അവരുടെ കരിയർ അവസാനം ആഘോഷിക്കുന്നതാണ്. ഈ സീസണിൽ അമേരിക്കയിലേക്ക് പറന്ന മുൻ മാഞ്ചസ്റ്റർ താരങ്ങളായ സ്ലാട്ടാൻ ഇബ്രാഹിമോവിചും വെയ്ൻ റൂണിയുമാണ് എം എൽ എസ് തങ്ങളുടേതാക്കി മാറ്റുന്നത്. ആദ്യ മാഞ്ചസ്റ്റർ വിട്ട് അമേരിക്കയിൽ എത്തിയത് ഇബ്ര ആയിരുന്നു.

എൽ എ ഗാലക്സിയിൽ എത്തിയ ഇബ്രയുടെ ടീം പതറി എങ്കിലും ഇബ്ര പതറിയില്ല. അത്ഭുത ഗോളുകളും ഹാട്രിക്കുകളും ഒക്കെ ആയി സ്ലാട്ടാൻ അമേരിക്കയിലും തന്റെ പതിവ് തുടർന്നു. സീസണിൽ ആദ്യ കുറച്ച് മത്സരങ്ങൾ കഴിഞ്ഞിരുന്നു സ്ലാട്ടൻ അമേരിക്കയിൽ എത്താൻ. എന്നിട്ടും ഇതുവരെ 21 ഗോളുകൾ ഗാലക്സിക്കായി ലീഗിൽ നേടാൻ സ്ലാട്ടനായി. ആകെ അറ്റ്ലാന്റയുടെ മാർട്ടിനസ് മാത്രമെ ഇബ്രയ്ക്ക് മുന്നിൽ ഗോളുകളുടെ കാര്യത്തിൽ ഉള്ളൂ.

21 ഗോളുകൾക്ക് ഒപ്പം 9 അസിസ്റ്റും ഇബ്രയുടെ പേരിൽ ഉണ്ട്. എല്ലാം 25 മത്സരങ്ങളിൽ നിന്ന്. പരിശീലകൻ അടക്കം പുറത്തായിട്ടും പ്ലേ ഓഫിന് തൊട്ടരികിൽ എൽ എ ഗാലക്സി നിൽക്കുന്നുണ്ട് എങ്കിൽ അത് ഇബ്രയുടെ മികവ് മാത്രമാണ്.

മറുവശത്ത് റൂണിയും അത്ഭുതങ്ങൾ ആണ് കാണിക്കുന്നത്. ലീഗിൽ ഏറ്റവും അവസാനം ഉണ്ടായിരുന്ന ഡി സി യുണൈറ്റഡിനെ പ്ലേ ഓഫിന് രണ്ട് പോയന്റ് മാത്രം അകലെ എത്തിച്ചിരിക്കുകയാണ് ഇപ്പോൾ വെയ്ൻ. 18 മത്സരങ്ങൾ കളിച്ച റൂണി നേടിയത് 10 ഗോളുകളും 7 അസിസ്റ്റും. അതിൽ മിക്കതും മത്സരവും മൂന്ന് പോയന്റും ഡി സിക്ക് നേടിക്കൊടുത്ത സംഭാവനകളും.

സുഖമമായ വിരമിക്കലിനല്ല, തങ്ങളുടെ കാലിൽ ഇനിയും കളി ഉണ്ട് എന്ന് കാണിക്കാനാണ് ഇരുവരും അമേരിക്കയിലേക്ക് പറന്നത് എന്ന് തോന്നിപ്പോകും ഈ പ്രകടനങ്ങൾ കണ്ടാൽ.

റൂണിയുടെ മാസ്മരിക ഫ്രീകിക്കിൽ ഡി സി യുണൈറ്റഡ് ജയം

വെയ്ൻ റൂണി അമേരിക്കയിൽ തന്റെ മികച്ച ഫോം തുടരുകയാണ്. ഇന്ന് ലീഗിൽ നടന്ന നിർണായക പോരാട്ടത്തിൽ ടൊറന്റോയെ നേരിട്ട റൂണിയുടെ ഡി സി യുണൈറ്റഡ് വിജയിച്ചത് ഏകഗോളിനായിരുന്നു. ആ ഏക ഗോൾ പിറന്നത് ആവട്ടെ 35 വാരെ അകലെ നിന്ന് തോറ്റുത്ത അത്ഭുത ഫ്രീകിക്കിൽ നിന്നും. റൂണി ഇത്രയും ദൂരെ നിന്ന് ഒരു ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിക്കുന്നത് ഇതാദ്യമാകും.

കളി വിജയിച്ചതോടെ പ്ലേ ഓഫ് പൊസിഷൻ ഡി സി യുണൈറ്റഡ് ഏകദേശം ഉറപ്പിച്ചു. ഇനി രണ്ട് മത്സരം മാത്രം ആണ് ലീഗിൽ അവശേഷിക്കുന്നത്. ഇപ്പോൾ 32 മത്സരങ്ങളിൽ നിന്ന് 47 പോയന്റാണ് ഡി സി യുണൈറ്റഡിന് ഉള്ളത്. തൊട്ടു പിറകിൽ ഉള്ള മോണ്ട്റൊയൽ ഇമ്പാക്ടിനെക്കാൾ 4 പോയന്റിന്റെ ലീഡ്. അവസാന രണ്ട് മത്സരങ്ങളിൽ രണ്ട് പോയന്റ് മതിയാകും ഡിസിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ.

റൂണിയുടെ ഡിസി യുണൈറ്റഡ് പ്ലേ ഓഫിൽ കടന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണിയുടെ ഡിസി യുണൈറ്റഡ് മേജർ ലീഗ് സോക്കറിന്റെ പ്ലേയ് ഓഫിൽ കടന്നു. എഫ്‌സി ദല്ലാസിനെതിരായ ഒരു ഗോൾ ജയമാണ് ഡിസി യുണൈറ്റഡിനെ പ്ലേയ് ഓഫിൽ എത്തിച്ചത്. ഡിസിയുടെ എൺപത്തിയാറാം മിനുട്ടിൽ വിജയ ഗോളിന് വഴിയൊരുക്കിയതും റൂണിയാണ്.

റൂണിയെടുത്ത ഫ്രീകിക്ക് റസൽ കോണോസ് ദല്ലാസിന്റെ വലയിലെത്തിച്ചു. റൂണി ടീമിൽ എത്തുമ്പോൾ പോയന്റ് നിലയിൽ ഏറ്റവും താഴെയുണ്ടായിരുന്ന ഡിസി യുണൈറ്റഡ് മേജർ ലീഗ് സോക്കർ ഈസ്റ്റേൺ കോൺഫെറൻസിൽ ആറാമതെത്തി.

റൂണിയുടെ ഇരട്ടഗോളികളിൽ ഡി സിക്ക് വീണ്ടും ജയം

വെയ്ൻ റൂണി അമേരിക്കയിലെ തന്റെ തകർപ്പൻ ഫോം തുടരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബാസ്റ്റിയൻ ഷ്വെയിൻസ്നൈഗറുടെ ചികാഗോ ഫയറിനെയാണ് ഡി സി യുണൈറ്റഡ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയത്തിൽ ഡി സി യുണൈറ്റഡിന്റെ രണ്ട് ഗോളുകളും റൂണിയുടെ വകയായിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഡിസിയുടെ ജയം..

ഇന്നത്തെ ജയത്തോടെ ഡി സി യുണൈറ്റഡ് പ്ലേ ഓഫിന് അടുത്തു. 29 മത്സരങ്ങളിൽ 38 പോയന്റുനായി എഴാം സ്ഥാനത്താണ് ഡി സി ഇപ്പോൾ ഉള്ളത്‌‌. മൂന്ന് മത്സരങ്ങൾ കുറവാണ് കളിച്ചത് എന്നതു കൊണ്ട് ടീമിന് പ്ലേ ഓഫ്സാ ധ്യത സജീവമാണ്.

സ്ലാട്ടാനും അത്ഭുതഗോളും! അഞ്ഞൂറാം ഗോളിലും ഒരു ഇബ്രാഹിമോവിച് ടച്ച്

സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിചിന് അത്ഭുത ഗോളുകൾ ഒരു വലിയ കാര്യമല്ല. ബൈസിക്കിൾ കിക്കും ആക്രൊബാറ്റിക്ക് ഫിനിഷുകളും ലോംഗ് റേഞ്ചറുകളുമൊക്കെ നിറഞ്ഞ സ്ലാട്ടാൻ കരിയറിലെ അഞ്ഞൂറാം ഗോളും അങ്ങനെ സ്പെഷ്യൽ ആയിരിക്കണമല്ലോ. താരൻ ഇന്നലെ എൽ എ ഗാലക്സിക്കായി നേടിയ തന്റെ കരിയറിലെ അഞ്ഞൂറാം ഗോളും ഒരു ടിപിക്കൽ സ്ലാട്ടാൻ ഗോളായിരുന്നു.

തനിക്ക് വന്ന ഹൈ ബോൾ ഉദ്ദേശിച്ച സ്ഥലത്തേക്കല്ലാ വരുന്നത് എന്നറിഞ്ഞ സ്ലാട്ടാൻ തന്റെ കാലുയർത്തി അത്ഭുത ഫ്ലിക്കിലൂടെ ഗോളാക്കുകയായിരുന്നു. മാർഷ്യൽ ആർട്സ് സ്പെഷ്യലിസ്റ്റുകളുടെ കിക്കുകളിൽ ഒന്നിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു സ്ലാട്ടന്റെ ഈ ഗോൾ. ഇതോടെ കരിയറിൽ 500 ഗോളുകളായി ഇബ്രാഹിമോവിചിന്. ഇപ്പോൾ കളിക്കുന്ന താരങ്ങളിൽ മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമാണ് 500 ഗോളുകൾ ഉള്ള താരങ്ങൾ.

https://twitter.com/LAGalaxy/status/1041121347936563201?s=19

ഗോൾ നേടിയെങ്കിലും ഗാലക്സി ഇന്നലെ ടൊറെന്റോയ്ക്ക് എതിരെ പരാജയപ്പെടുകയും പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്തു.

വിരമിക്കലിൽ നിന്നും തിരിച്ച് വരവില്ല, ആസ്ട്രേലിയൻ ഓഫർ നിരസിച്ച് പിർലോ

ആസ്ട്രേലിയൻ ഓഫർ നിരസിച്ച് ഇറ്റാലിയൻ ഇതിഹാസം പിർലോ. ആസ്ട്രേലിയൻ ടീമായ ആവണ്ടലെ എഫ്‌സിയാണ് വിരമിച്ച മുൻ ലോക ചാമ്പ്യനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചത്. ന്യൂയോർക്ക് സിറ്റി എഫ്സിയിൽ നിന്നും വിരമിച്ച പിർലോ സാൻ സായ്‌റോയിലാണ് ഫെയർവെൽ മത്സരം കളിച്ചത്. ബ്രെസിയയുടെ യൂത്ത് അക്കാദമിയിലുടെ ആണ് പിർലോ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിക്കുന്നത്‌.

2006 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരാളാണ്‌ പിർലോ. മുൻ എസി മിലാൻ, യുവന്റസ് താരമായ പിർലോക്ക് 6 സീരി എ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗും ക്ലബ്ബ് കരിയറിൽ സ്വന്തമായുണ്ട്. ഇന്ററിൽ തുടങ്ങിയ പിർലോയുടെ കരിയർ പിന്നീട് തിളങ്ങിയത് ഇന്ററിന്റെ റൈവൽ ടീമായ എസി മിലാനിലാണ്. ഏസി മിലാനിന്റെ ഐക്കണായി മാറിയ പിർലോ പിന്നീട് നീണ്ട പത്ത് വർഷത്തിന് ശേഷം യുവന്റസിലേക്കെത്തി. 2015ൽ ആണ് യുവന്റസിൽ നിന്നും മേജർ ലീഗ് സോക്കറിലേക്ക് പിർലോ ചുവട് മാറ്റിയത്.

Exit mobile version