പ്രായമേറെ ആയിട്ടും ഇബ്രാഹിമോവിചിന് അമേരിക്കയിൽ പുതുമുഖത്തിനുള്ള പുരസ്കാരം

- Advertisement -

സ്ലാട്ടാൻ ഇബ്രാഹിമോവിചിന് മേജർ ലീഗ് സോക്കറിൽ പുരസ്കാരം. ലീഗിലേക്ക് വന്ന മികച്ച പുതുമുഖത്തിനുള്ള അവാർഡാണ് ഇബ്രാഹിമോവിചിന് ലഭിച്ചിരിക്കുന്നത്. പുതുമുഖം ആകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന കൗതുകം കൂടെ ഈ അവാർഡിനൊപ്പം വരുന്നു. എൽ എ ഗാലക്സിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇബ്രയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

എൽ എ ഗാലക്സിയിൽ ഈ സീസണിൽ എത്തിയ ഇബ്ര 22 ഗോളുകൾ ലീഗിൽ നേടിയിരുന്നു. 22ഗോളുകൾക്ക് ഒപ്പം 10 അസിസ്റ്റും ഇബ്രയുടെ പേരിൽ ഉണ്ട്. 27 മത്സരങ്ങളിൽ നിന്നാണ് ഇതൊക്കെ ഇബ്ര സ്വന്തമാക്കിയത്. എങ്കിലും ടീമിന് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ ഇബ്രക്ക് ആയിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലീഗിലെ മികച്ച ഇലവനിലും ഇബ്ര ഇടം നേടിയിരുന്നു.

Advertisement