സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇനി അമേരിക്കയിൽ ഇല്ല. അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ താൻ തീരുമാനിച്ചതായി ഇബ്ര ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താൻ വന്നു, കണ്ടു, കീഴടക്കി എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു ട്വീറ്റിലൂടെയാണ് ഇബ്ര ക്ലബ് വിടുന്നതായി അറിയിച്ചത്. നിങ്ങൾ ആഗ്രഹിച്ച സ്ലാട്ടാനെ നിങ്ങൾ നൽകാൻ എന്നിക്ക് ആയെന്നും. ഇനി അമേരിക്കക്കാർക്ക് ബെയ്സ് ബോളിലേക്ക് തിരികെപോകാം എന്നും സ്ലാട്ടാൻ പറഞ്ഞു.
അവസാന രണ്ടു വർഷമായി ഗാലക്സിക്കു വേണ്ടിയാണ് സ്ലാട്ടൻ കളിക്കുന്നത്. 56 മത്സരങ്ങൾ ഗാലക്സിക്കായി കളിച്ച സ്ലാട്ടാൻ 52 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. കരാർ പുതുക്കില്ല എന്ന് തീരുമാനിച്ചതോടെ ഇബ്ര ഫ്രീ ഏജന്റായി. ഇനി ഇബ്രാഹിമോവിച് ഇറ്റലിയിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ സി മിലാൻ പോലുള്ള ക്ലബുകൾ ഇബ്രയ്ക്കായി രംഗത്തുണ്ട്.
56 games. 52 goals. Never a dull moment.
Zlatan's best strikes in MLS. ⬇️ pic.twitter.com/qacJkiNBXc
— Major League Soccer (@MLS) November 13, 2019