എ. ടി. പി ഫൈനൽസിൽ സെമിഫൈനൽ ഉറപ്പിച്ചു സ്റ്റിസ്റ്റിപാസ്

തന്റെ പ്രഥമ എ. ടി. പി ഫൈനൽസ് ടൂർണമെന്റിൽ സെമിഫൈനലിൽ കടന്നു ഗ്രീക്ക് യുവതാരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. ആദ്യമത്സരത്തിൽ അഗാസി ഗ്രൂപ്പിൽ മെദ്വദേവിനെ തോൽപ്പിച്ച താരം ഇത്തവണ നിലവിലെ ജേതാവ് അലക്‌സാണ്ടർ സെവർവിനെയാണ് ആണ് മറികടന്നത്. പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം.

ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-2 നുമായിരുന്നു സ്റ്റിസ്റ്റിപാസ് ജയിച്ചത്. മത്സരത്തിൽ മൂന്ന് തവണ റഷ്യൻ താരത്തിന്റെ സർവ്വീസ് ഭേദിച്ച സ്റ്റിസ്റ്റിപാസ് സെമിഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പിലെ അടുത്ത സെമിഫൈനലിസ്റ്റ് ആരെന്ന് അവസാനമത്സരം ആവും തീരുമാനിക്കുക. അതേസമയം ബോർഗ്ഗ് ഗ്രൂപ്പിൽ ആദ്യമത്സരത്തിൽ ബരേറ്റിനി തീം പോരാട്ടം നടക്കുമ്പോൾ ഇരു താരങ്ങൾക്കും ജയം അനിവാര്യമായ മത്സരത്തിൽ ജ്യോക്കോവിച്ചും ഫെഡററും മുഖാമുഖം വരും.

Previous articleറാഫേൽ നദാൽ എന്ന ടെന്നീസ് ദൈവം!
Next articleഅമേരിക്ക വിടുന്നത് ഇബ്രാഹിമോവിച് ഔദ്യോഗികമായി പ്രഖ്യാപിച്ചു