അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ മിയാമിയിൽ നിന്നൊരു ടീമുമായി ഇതിഹാസ താരം ഡേവിഡ് ബെക്കാം വരുന്നു. മേജർ ലീഗ് സോക്കറിലെ 25 മതെ ടീമായിരിക്കും ബെക്കാമിന്റെ ഉടമസ്ഥതയിൽ മിയാമിയിൽ തുടങ്ങുക. ടീമിന്റെ പേരും ഏത് സീസണിൽ കളിക്കളത്തിൽ ഇറങ്ങും എന്നി കാര്യങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും 2021 ഓട് കൂടി മിയാമി ബെക്കാം യുണൈറ്റഡ് മേജർ ലീഗ് സോക്കറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ടീമിന്റെ സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം അനുവദിച്ചുകൊണ്ടുള്ള മിയാമി സിറ്റി ഒഫീഷ്യൽസിന്റെ അനുമതി ബെക്കാം മുൻപ് നേടിയിരുന്നു. ഇരുപത്തയ്യായിരത്തോളം കാണികൾക്ക് വേണ്ടി ആണ് സ്റ്റേഡിയം സജ്ജമാക്കുന്നതെന്നാണ് മിയാമി ബെക്കാം യുണൈറ്റഡ് ഒഫീഷ്യൽസ് അറിയിച്ചത്. അമേരിക്കയിലെ ഫുട്ബോൾ ആരാധകർ ഈ അനൗൺസ്‌മെന്റ് വന്നതോട് കൂടി ആവേശത്തിലാണ്.
👋@futbolmiamimls 🙌 pic.twitter.com/ciZZikIzOg
— Major League Soccer (@MLS) January 29, 2018
2007 ലെ MLS സൂപ്പർ ഡ്രാഫ്റ്റിലൂടെയാണ് ബെക്കാം മേജർ ലീഗ് സോക്കറിലെ എൽഎ ഗാലക്സിയിൽ എത്തുന്നത്. അന്നത്തെ എൽഎ ഗാലക്സിയുമായുള്ള കരാർ അനുസരിച്ചാണ് മേജർ ലീഗ് സോക്കറിൽ ഒരു ടീം തുടങ്ങാൻ ബെക്കാമിന് അനുവാദം കിട്ടുന്നത്. മിയാമിയിൽ 2001 നു ശേഷം ഇതാദ്യമായാണ് മേജർ ലീഗ് സോക്കർ എത്തുന്നത്. നാല് സീസണുകൾക്ക് ശേഷം മിയാമി ഫ്യൂഷൻ 2001 ൽ അടച്ചു പൂട്ടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial