കൊറോണ കാരണം ലീഗിനേറ്റ സാമ്പത്തിക നഷ്ടം നികത്താൻ വേണ്ടി തങ്ങളുടെ ശമ്പളം കുറയ്ക്കാൻ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിലെ മുഴുവൻ താരങ്ങളും സമ്മതിച്ചു. ഒരു സീസൺ മുഴുവൻ 7% ശമ്പളം കുറയ്ക്കാൻ ആണ് താരങ്ങൾ സമ്മതിച്ചത്. ഇത് സംബന്ധിച്ച് ധാരണ ആയതായി താരങ്ങളുടെ അസോസിയേഷൻ അറിയിച്ചു.
ഇതിനൊപ്പം ഇനി വരുന്ന സീസണിൽ ക്ലബുകളുടെ സാലറി കാപ്പ് 5മില്യൺ ഡോളറാക്കി ചിട്ടപ്പെടുത്താനും തീരുമാബം ആയി. ഇത്തവണത്തെ ലീഗ് ഒരു നോക്കൗട്ട് ടൂർണമെന്റ് പോലെ നടത്താനും പദ്ധതിയുണ്ട്. കൊറോണ അധികം ബാധിക്കാത്ത ഒർലാണ്ടോയിൽ വെച്ചാകും ലീഗ് നടത്തുക. ഇതിനായി ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
ഈ വർഷത്തെ സീസൺ ആരംഭിച്ച ഉടനെ ആയിരുന്നു കോവിഡ് കാരണം ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കേണ്ടി വന്നത്. ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമെ അമേരിക്കയിൽ നടന്നിരുന്നുള്ളൂ. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇപ്പോൾ അമേരിക്ക.