മില്യൺ റുപ്പീസ് ഫീറ്റ് – ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് യൂറോപ്യൻ യൂത്ത് ടീമുകളിൽ അവസരവുമായി കേരള യുണൈറ്റഡ് FC യും യുണൈറ്റഡ് വേൾഡ് അക്കാദമിയും

Newsroom

ഇന്ത്യയിലെ യുവ ഫുട്ബോളർമാർക്ക് യൂറോപ്പിലേക്കുള്ള വാതിൽ തുറക്കുന്നു. മില്യൺ റുപ്പീസ് ഫീറ്റ് – എന്ന ട്രയൽസിലൂടെയാണ് കേരള യുണൈറ്റഡ് എഫ് സിയും യുണൈറ്റഡ് ഗ്രൂപ്പും പ്രതിഭകളെ തിരഞ്ഞെടുക്കുന്നത്. 2006, 2007 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കാണ് ട്രയൽസിൽ പങ്കെടുക്കാനുള്ള അവസരം.

ട്രയൽസിന്റെ ആദ്യ റൌണ്ട് ഇന്ത്യയിലെ 6 ഫുട്ബോൾ ഹബ്ബുകളായ കേരളം, ബെംഗളൂരു, ഗോവ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ വച്ചായിരിക്കും നടക്കുക. അതിൽ നിന്നും തിരഞ്ഞെടുത്ത മികച്ച 100 കുട്ടികളെ ഉൾപ്പെടുത്തി ഫൈനൽ റൗണ്ട് ട്രിയൽസ് കേരളത്തിൽ വച്ചായിരിക്കും നടക്കുക. യൂറോപ്പിൽ നിന്നും വരുന്ന യുണൈറ്റഡ് വേൾഡ് അക്കാഡമിയുടെ പ്രഗൽഭരായ സ്കൗട്ട്സ് ആയിരിക്കും ഫൈനൽ റൗണ്ടിൽനിന്നും കുട്ടികളെ തിരഞ്ഞെടുക്കുക .

Picsart 24 02 22 19 24 27 497

തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിൻറെ കീഴിലുള്ള യൂറോപ്പിലെ ക്ലബ്ബുകളുടെ യൂത്ത് ടീമുകളിൽ ശമ്പളാർഹമായ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള വലിയ അവസരമാണ് ഒരുങ്ങുന്നത്. ഇതുകൂടാതെ ഈ കുട്ടികളെ ട്രെയിൻ ചെയ്തു വളർത്തിയ അക്കാഡമികൾക്കു അനുചിതമായ ട്രെയിനിങ് കോമ്പൻസേഷൻ നൽകുമെന്നും അവർ ഉറപ്പുതരുന്നു.

യുണൈറ്റഡ് വേൾഡ് അക്കാദമിയുടെ ഇന്ത്യയിലെ ക്ലബ് ആയ കേരളാ യുണൈറ്റഡ് FC മുൻകൈ എടുത്താണ് ഈ പ്രൊജക്റ്റ് യാഥാർഥ്യമാക്കുന്നത്.

തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് യാതൊരു വിധ ചിലവുമില്ലാതെ ശമ്പളാർഹമായ കോൺട്രാക്ടസ് യൂറോപ്യൻ ക്ലബ്‌സുമായി ഒപ്പുവെക്കാവുന്ന വമ്പൻ പദ്ധതിയണ് ഇത്. ഈ കുട്ടികളെ വളർത്തിയെടുത്ത അക്കാദമികൾക്കുള്ള ഉചിതമായ ട്രെയിനിങ് കോമ്പൻസേഷൻ നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
Contact: 7510720504