ജെജെയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളും ബംഗ്ലൂരു എഫ് സിയും

- Advertisement -

ഇന്ത്യയുടെയും ചെന്നൈയിന്റെയും സ്ട്രൈക്കറായ ജെജെയെ സ്വന്തമാക്കാൻ ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ് സിയും ഐലീഗ് ക്ലബായ ഈസ്റ്റ് ബംഗാളും ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ. പരിക്ക് കാരണം അവസാന രണ്ടു സീസണുകളിലും കാര്യമായ പ്രകടനങ്ങൾ നടത്താൻ ജെജെയ്ക്ക് ആയിരുന്നില്ല. പരിക്ക് മാറി തിരികെയെത്തുന്നു താരം ചെന്നൈയിൻ വിട്ടേക്കും.

അവസാന കുറേ സീസണുകളിലായി മുട്ടിനേറ്റ പരിക്ക് കാരണം കഷ്ടപ്പെടുകയായിരുന്നു ജെജെ. പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കുകാ ആണെങ്കിൽ മികച്ച ഒരു താരത്തെ തന്നെയാകും ജെജെയെ സ്വന്തമാക്കുന്നവർക്ക് ലഭിക്കുക. ഇതുവരെ ഐ എസ് എല്ലിൽ 69 മത്സരങ്ങൾ കളിച്ചിട്ടുള്ള ജെജെ 23 ഗോളുകളും ഏഴ് അസിസ്റ്റും നേടിയിട്ടുണ്ട്

Advertisement