ലോകകപ്പിൽ മെക്സിക്കോയെ നയിച്ച പരിശീലകൻ ജുവാൻ കാർലോസ് ഒസോരിയോ മെക്സിക്കൻ പരിശീലക സ്ഥാനം ഒഴിഞ്ഞു. മെക്സിക്കോ പരിശീലകന് പുതിയ കരാർ വാഗ്ദാനം ചെയ്തു എങ്കിലും ഒസോരിയോ കരാർ നിരസിക്കുകയായിരുന്നു. ഈ കഴിഞ്ഞ ലോകകപ്പിൽ മെക്സിക്കോയെ പ്രീ ക്വാർട്ടർ വരെ നയിക്കാൻ ഒസോരിയോക്കായിരുന്നു. ബ്രസീലിനോട് പരാജയപ്പെട്ടാണ് മെക്സിക്കോ ലോകകപ്പിൽ പുറത്തായത്.
അവസാന മൂന്ന് വർഷമായി ഒസോരിയോ ആയിരുന്നു മെക്സിക്കോയുടെ പരിശീലകൻ. ഇതുവരെ 52 മത്സരങ്ങളിൽ മെക്സിക്കോയെ പരിശീലിപ്പിച്ച ഒസോരിയോ 33 മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. തനിക്ക് പിന്തുണ തന്ന മെക്സിക്കൻ ഫുട്ബോൾ ബോർഡിനും, സഹ പ്രവർത്തകർക്കും, താരങ്ങൾക്കും ഒപ്പം ആരാധകർക്കും ഒസോരിയോ നന്ദി അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
