പരിക്ക് കാരണം അല്ല സബ് ആയി കളം വിട്ടത് എന്ന് ലയണൽ മെസ്സി

Newsroom

ഇന്ന് ഇക്വഡോറിന് എതിരായ മത്സരത്തിൽ കളി 89ആം മിനുട്ടിൽ നിൽക്കെ ലയണൽ മെസ്സി കളം വിട്ടിരുന്നു. മെസ്സി തന്നെ ആവശ്യപ്പെട്ടത് കൊണ്ട് സ്കലോണി അദ്ദേഹത്തെ സബ് ചെയ്യുക ആയിരുന്നു. ഇത് പരിക്ക് കൊണ്ടാണോ എന്ന ആശങ്ക ആരാധകരിൽ ഉയർത്തിയിരുന്നു. എന്നാൽ മത്സര ശേഷം സംസാരിച്ച മെസ്സി തനിക്ക് പരിക്ക് ഇല്ല എന്ന് വ്യക്തമാക്കി. താൻ ക്ഷീണിതനായിരുന്നു എന്നും അതുകൊണ്ട് താൻ സബ് ചെയ്യാൻ ആവശ്യപെട്ടതാണെന്ന് മെസ്സി പറഞ്ഞു.

Picsart 23 09 08 10 44 38 159

താൻ സബ് ആകുന്ന അവസാന മത്സരമാകില്ല എന്നും ഇനിയും ഇങ്ങനെ സാഹചര്യങ്ങൾ ഉണ്ടാകാം എന്നും മെസ്സി പറഞ്ഞു. ഇന്ന് മെസ്സി നേടിയ ഫ്രീകിക്ക് ഗോളിൽ ആയിരുന്നു അർജന്റീന വിജയം ഉറപ്പിച്ചത്. എല്ലാ ടീമിൽ അർജന്റെർനയെ തോൽപ്പിക്കാൻ ആയാണ് ശ്രമിക്കുന്നത് എന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് കിരീടം നേടിയെങ്കിലും ഈ ടീം വിശ്രമിക്കില്ല എന്നും ഇനിയും വിജയം തുടരാൻ ആയി ഈ ടീം എല്ലാം നൽകും എന്നും മെസ്സി മത്സര ശേഷം പറഞ്ഞു.