യൂറോപ്യൻ ക്ലബുകൾക്ക് സമാധാനത്തിൽ ഇരിക്കാം, സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു

Newsroom

Picsart 23 08 23 20 15 56 386
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ ക്ലബുകൾക്ക് ഇനി സമാധാനത്തിൽ ഇരിക്കാം. സൗദി അറേബ്യൻ ട്രാൻസ്ഫർ വിൻഡോ ഇന്നലെയോടേ അവസാനിച്ചു. ഫുട്ബോളിന്റെ ഭൂപടം തന്നെ മാറ്റി മറിച്ച ട്രാൻസ്ഫർ വിൻഡോ ആയിരുന്നു ഇത്തവണ സൗദി പ്രൊ ലീഗിന് ഉണ്ടായിരുന്നത്. 1 ബില്യൺ ഡോളറിന് മുകളിലാണ് ട്രാൻസ്ഫർ ഫീ ആയി മാത്രം സൗദി ലീഗ് ഇത്തവണ ചിലവഴിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പ നെയ്മർ, കരീം ബെൻസെമ എന്നീ സൂപ്പർ താരങ്ങൾ സൗദിയിലേക്ക് എത്തുന്നത് ഈ സീസണിൽ കാണാൻ ആയി.

Picsart 23 08 16 11 01 04 957

ഈ ട്രാൻസ്ഫർ വിൻഡോയിൽ പണം ചിലവഴിച്ച കാര്യത്തിൽ സൗദി ലീഗിന് മുന്നിൽ ഉള്ളത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാത്രമാണ്. ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, മൊ സലാ എന്നിവർക്ക് ആയും സൗദി ക്ലബുകൾ ഈ വിൻഡോയിൽ ശ്രമിച്ചിരുന്നു. അവർ കൂടെ എത്തിയിരിന്നു എങ്കിൽ ലോകം ഞെട്ടിയേനെ.

നെയ്മർ, യാസിൻ ബൗണൗ, കലിഡൗ കൗലിബാലി, മിലിങ്കോവിച്ച്-സാവിച്, റൂബൻ നെവസ്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവരെ സൈൻ ചെയ്ത് അൽ ഹിലാൽ ആണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ മുന്നിൽ നിന്നത്. റൊണാൾഡോയുടെ അൽ-നാസർ മാനെ, ഒട്ടാവിയോ, ബ്രോസോവിച്ച്, ലാപോർട്ടെ, ടെല്ലെസ് എന്നിവരെ ടീമിലെത്തിച്ചു. അൽ-ഇത്തിഹാദ് മ ബെൻസെമ, കാന്റെ, ഫാബിഞ്ഞോ, ഫെലിപ്പെ, ജോട എന്നിവരെ ടീമിൽ എത്തിച്ചു.

ഫിർമിനോ, മഹ്‌റസ്, അലൻ സെന്റ്-മാക്സിമിൻ, എഡ്വാർഡ് മെൻഡി, ഫ്രാങ്ക് കെസ്സി, വീഗ എന്നിവരെ ടെമിൽ എത്തിച്ച് പ്രൊമോഷൻ നേടി എത്തിയ അൽ-അഹ്‌ലി ഏവരും അത്ഭുതപ്പെടുത്തി. മുൻ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്‌സണെയും എവർട്ടൺതാരം ഗ്രേയെയും സൈൻ ചെയ്ത് ഇത്തിഫാഖും ചിത്രത്തിൽ നിന്നു.