“റൊണാൾഡോയ്ക്ക് മുകളിലാണ് മെസ്സി” – കകാ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുകളിലാണ് ലയണൽ മെസ്സിയുടെ സ്ഥാനം എന്ന് ബ്രസീലിയൻ സൂപ്പർ താരം കകാ. ഫിഫയുടെ ഇൻസ്റ്റാഗ്രാം ചാനലിൽ നടന്ന ചോദ്യോത്തര പരിപാടിയിലാണ് കകാ മെസ്സിയാണ് വലിയ താരം എന്ന് വ്യക്തമാക്കിയത്. മെസ്സിയാണോ റൊണാൾഡോ ആണൊ മികച്ച താരം എന്നായിരുന്നു ചോദ്യം.

താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം കളിച്ചിട്ടുണ്ട് എങ്കിലും മെസ്സിയാണ് മികച്ച താരം എന്ന് കകാ പറഞ്ഞു. മെസ്സി ജീനിയസ് ആണെന്നും ഗ്രൗണ്ടിൽ അദ്ദേഹം കാണിക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും കകാ പറഞ്ഞു. എന്നാൽ റൊണാൾഡോയും നല്ല താരമാണെന്നു റൊണാൾഡോ മാനസിക കരുത്താണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം എന്നും കകാ പറഞ്ഞു.

മെസ്സിയും റൊണാൾഡോയും ലോകത്തെ എക്കാലത്തെയും മികച്ച അഞ്ചു ഫുട്ബോൾ താരങ്ങളിൽ ഉൾപ്പെടും എന്നും കകാ പറഞ്ഞു.

Previous articleഫുട്ബോൾ താരങ്ങളെ ചേർത്ത് കൊറോണ ധനശേഖരണം നടത്താൻ ഹെൻഡേഴ്സൺ
Next articleവാതുവെപ്പുകാരെ തൂക്കിലേറ്റണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിയാൻദാദ്