ദൈവത്തിന് എല്ലാം അറിയാം, ഈ ഞായറാഴ്ച ദൈവം മെസ്സിയെ കിരീടമണിയിക്കും റിവാൾഡോ

Newsroom

ലയണൽ മെസ്സി 2022 ഫിഫ ലോകകപ്പ് കിരീടൻ നേടാൻ അർഹനാണെന്ന് ബ്രസീൽ ഇതിഹാസ താരം റിവാൾഡോ. മെസ്സി ഈ വരുന്ന ഞായറാഴ്ച ലോകക്കപ്പ് കിരീടം ഉയർത്തുമെന്നും റിവാൾഡോ ട്വിറ്ററിൽ കുറിച്ചു.

ഈ ലോകകപ്പ്കപ്പ് ഫൈനലിൽ ഇനി ബ്രസീലോ നെയ്മറോ ഇല്ല, അതിനാൽ ഞാൻ അർജന്റീനയ്‌ക്കൊപ്പം നിൽക്കും. അദ്ദേഹം കുറിച്ചു. മെസ്സിയെക്കുറിച്ച് പറയാം വാക്കുകളില്ല. അദ്ദേഹം ലോക ചാമ്പ്യനാകാൻ തീർത്തും അർഹനാണ്. റിവാൾഡോ പറഞ്ഞു.

മെസ്സി 22 12 14 01 17 48 460

ദൈവത്തിന് എല്ലാം അറിയാം, ഈ ഞായറാഴ്ച ദൈവം നിങ്ങളെ കിരീടമണിയിക്കും, നിങ്ങൾ ഈ പദവിക്ക് അർഹനാണ് എന്നും റിവാൾഡോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ മെസ്സിയെ കുറിച്ച് പോസ്റ്റ് ചെയ്തു.