മെസ്സി കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് വേണ്ടി തിരിച്ചെത്തും

Jyotish

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി ദേശീയ ടീമിൽ തിരിച്ചെത്തുന്നു. ലോകകപ്പിന് ദേശീയ ടീമിൽ നിന്നും വിട്ടു നിൽക്കുന്ന മെസ്സി കോപ്പ അമേരിക്കയ്ക്ക് വേണ്ടിയാണ് അർജന്റീനയുടെ ദേശീയ ടീമിൽ തിരിച്ചെത്തുന്നത്. റഷ്യൻ ലോകകപ്പിൽ നിന്നും അർജന്റീന പുറത്തായതിൽ പിന്നെയുള്ള സൗഹൃദ മത്സരങ്ങളിൽ ഒന്നും ലയണൽ മെസ്സി കളിച്ചിരുന്നില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അറിവോടു കൂടിയായിരുന്നു മെസിയുടെ വിട്ടു നിൽക്കൽ.

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്താൻ നടന്ന കോപ്പ ലിബെർട്ടഡോർസ് ഫൈനലിന്റെ വേദിയിൽ മെസ്സിയുമായി അർജന്റീന എഫ്.എ പ്രസിഡന്റ് ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മെസ്സിയെ പോലെ തന്നെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ദേശീയ ടീമിൽ നിന്നും വിട്ടു നിൽക്കുകയാണ്. യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് വേണ്ടി താരം കളിച്ചിരുന്നില്ല.