“മെസ്സി തന്നെക്കാൾ വലിയ താരമായി ചരിത്രത്തിൽ നിൽക്കും” – പെലെ

- Advertisement -

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്ന് ഫുട്ബോൾ ഇതിഹാസം പെലെ. കരിയർ അവസാനിപ്പിക്കുമ്പോൾ ഫുട്ബോൾ കാലി കൊണ്ടു തൊട്ട ചരിത്രത്തിലെ ഏറ്റവും മികച്ച താരമായിരിക്കും മെസ്സി എന്നും പെലെ പറഞ്ഞു. തന്നെയും മെസ്സി ഒരു മികച്ച ഫുട്ബോളർ എന്ന കാര്യത്തിൽ മറികടക്കും എന്നും പെലെ പറഞ്ഞു.

ഈ വർഷം മെസ്സി ബാലൻ ഡി ഓർ നേടണമെന്നും പെലെ പറഞ്ഞു. മെസ്സി അല്ലാതെ വേറെ ആരും ആ പുരസ്കാരം അർഹിക്കുന്നില്ല. ബ്രസീലിയം ഇതിഹാസം പറഞ്ഞു. മെസ്സിക്ക് ഒപ്പം കളിക്കാൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് എന്നും പെലെ പറഞ്ഞു. മെസ്സിയും താനും ഒപ്പം കളിച്ചിരുന്നു എങ്കിൽ രണ്ട് പേരും ഒരോ സീസണിലും 50 ഗോളുകൾ വെച്ച് അടിച്ചേനെ എന്നും പെലെ കൂട്ടിച്ചേർത്തു.

Advertisement