“റയലിനു വേണ്ടി കളിക്കുന്നതിനേക്കാൾ സന്തോഷം രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ”

- Advertisement -

റയൽ മാഡ്രിഡിനേക്കാൽ തനിക്ക് സന്തോഷം ലഭിക്കുന്നത് തന്റെ രാജ്യമായ വെയിൽസിനു വേണ്ടി കളിക്കുമ്പോൾ ആണെന്ന് റയൽ മാഡ്രിഡ് താരം ബെയ്ല്. റയൽ മാഡ്രിഡുമായി അത്ര രസത്തിൽ അല്ലാത്ത താരം പരിക്ക് കാരണം അവസാന ആഴ്ചകളിൽ റയലിനായി കളിച്ചിരുന്നില്ല. എന്നാൽ വെയിൽസിനായി കളിക്കുന്നുമുണ്ട്.

വെയിൽസിനു വേണ്ടി കളിക്കുമ്പോൾ തനിക്ക് സമ്മർദ്ദങ്ങൾ തോന്നാറില്ല. സുഹൃത്തുക്കൾക്ക് ഒപ്പം ഒരു പാർക്കിൽ ചെന്ന് ഫുട്ബോൾ കളിക്കുന്നത് പോലെയാണ് വെയിൽസിനൊപ്പം കളിക്കുന്നത് എന്നും ബെയ്ല് പറഞ്ഞു. വെയിൽസിൽ ഭാഷാ പ്രശ്നവും ഇല്ല. താരം പറഞ്ഞു. റയൽ മാഡ്രിഡിൽ ഇത്ര വർഷമായിട്ടും സ്പാനിഷ് സംസാരിക്കാത്തത് ബെയ്ലിനെ ക്ലബിൽ ഒറ്റപ്പെടുത്തുന്നതായി നേരത്തെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement