“താൻ കളിക്കുന്ന പൊസിഷൻ ബാഴ്സലോണയിലെ പ്രകടനത്തെ ബാധിക്കുന്നു”

- Advertisement -

ബാഴ്സലോണയിൽ വൻ തുകയ്ക്ക് എത്തിയ ഗ്രീസ്മൻ ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് എത്തിയിട്ടില്ല. ബാഴ്സലോണയിൽ തന്റെ തുടക്കം എളുപ്പമായിരിക്കില്ല എന്ന് അറിയാമായിരുന്നു എന്ന് ഗ്രീസ്മൻ പറഞ്ഞു. ബാഴ്സലോണയിലേക്ക് വരുമ്പോൾ തന്നെ അവിടെ പുതിയ കുറെ വെല്ലുവിളികൾ ഉണ്ടാകുമെന്ന് ധാരണയുണ്ടായിരുന്നു. ഗ്രീസ്മൻ പറഞ്ഞു.

ബാഴ്സലോണയിൽ താൻ കളിക്കുന്ന പൊസിഷൻ ആണ് തന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നത്. ഇപ്പോൾ വിങ്ങുകളിൽ കളിക്കേണ്ട അവസ്ഥയാണ് ഗ്രീസ്മന്. എന്നാൽ സെൻട്രൽ പൊസിഷനിൽ കളിക്കുമ്പോൾ ആണ് തനിക്ക് കാര്യങ്ങൾ എളുപ്പമാവുക എന്ന് ഗ്രീസ്മൻ പറഞ്ഞു. ആ പൊസിഷനിൽ ആയിരുന്നു ഞാൻ വർഷങ്ങളായി കളിക്കുന്നത്. ഇപ്പോൾ തനിക്ക് ഈ പുതിയ പൊസിഷനുമായി പൊരുത്തപ്പെടേണ്ടതുണ്ട് എന്നും ഫ്രഞ്ച് താരം പറഞ്ഞു.

Advertisement