“ഒരു മാസം ആയിട്ടും ഈ കിരീട നേട്ടം വിശ്വസിക്കാൻ ആകുന്നില്ല” – മെസ്സി

Newsroom

Picsart 23 01 18 20 06 44 798
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുകയാണ്. ഇന്ന് മെസ്സി ഇൻസ്റ്റഗ്രാമിൽ തന്റെ ഒരു മാസത്തെ സന്തോഷം പങ്കുവെച്ചു. ലോകകപ്പ് നേടിയിട്ട് ഒരു മാസം ആയെങ്കിലും ഇപ്പോഴും അവിശ്വസനീയമാണ് ഈ കിരീട നേട്ടം എന്ന് മെസ്സി പറഞ്ഞു.

മെസ്സി 23 01 18 20 07 35 438

തന്റെ ജീവിതത്തിലെ എക്കാലത്തെയും മനോഹരമായ കാര്യം സ്വന്തമാക്കിയിട്ട് ഒരു മാസം ആയി, എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചാമ്പ്യന്മാരായത് കൊണ്ട് എല്ലാ ഓർമ്മകളും മനോഹരമാക്കുന്നു എന്ന് മെസ്സി കുറിച്ചു. ഞാൻ എന്റെ സഹതാരങ്ങളെ മിസ് ചെയ്യുന്നു എന്നും അവരോടൊപ്പം പങ്കുവെച്ച നിമിഷങ്ങളും മിസ് ചെയ്യുന്നു എന്നും മെസ്സി പറഞ്ഞു.

ദൈവത്തിന് വളരെയധികം നന്ദി എന്നും ഇപ്പോൾ ഒരു മാസമായി ലോകത്തിലെ ചാമ്പ്യന്മാർ ആയിട്ട് എന്നും മെസ്സി കുറിച്ചു.