മൊ സലാ പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിൽ എത്തും

20201120 132604
- Advertisement -

ലിവർപൂൾ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഈജിപ്തിൽ നിന്ന് വരുന്നത്. ലിവർപൂളിന്റെ താരം മൊ സലായുടെ രണ്ടാം കൊറോണ ടെസ്റ്റും പോസിറ്റീവ് ആയതിനാൽ താരത്തിന്റെ ഇംഗ്ലണ്ടിലേക്കുള്ള മടക്കം മുടങ്ങിയിരുന്നു. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈജിപ്ത് എഫ് എ. മൊ സലായേയും ഒപ്പം കൊറോണ പോസിറ്റീവ് ആയ ആഴ്സണൽ താരം എൽ നെനിയെയും പ്രത്യേക വിമാനവും സുരക്ഷയും ഒരുക്കി ഇംഗ്ലണ്ടിലേക്ക് അയക്കാൻ ഈജിപ്ത് തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് തന്നെ അവർ ഇംഗ്ലണ്ടിൽ എത്തും.

അടുത്ത കൊറോണ പരിശോധന നെഗറ്റീവ് ആയാൽ ഉടൻ തന്നെ ഇരുവർക്കും അവരുടെ ടീമിനൊപ്പം ചേരാൻ ഈ നീക്കം സഹായിക്കും. രണ്ട് താരങ്ങളുടെ ക്ലബുകൾക്കും നിർണായക മത്സരങ്ങൾ ആണ് മുന്നിൽ ഉള്ളത്. എന്നിരുന്നാൽ ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ രണ്ടു പേർക്കും നഷ്ടമാകും

Advertisement