പ്രായത്തിൽ തട്ടിപ്പ്, ഡൽഹി താരത്തിന് രണ്ട് സീസൺ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ

പ്രായത്തിൽ തട്ടിപ്പ് നടത്തിയ ഡൽഹി താരം പ്രിൻസ് യാദവിന് രണ്ട് സീസൺ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ. ഇതോടെ അടുത്ത രണ്ട് സീസണിൽ പ്രിൻസ് യാദവിന് ആഭ്യന്തര മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. അണ്ടർ 19 മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി പ്രായത്തിൽ തട്ടിപ് നടത്തിയതാണ് താരത്തിന് വിനയായത്. വിലക്ക് കാലാവധിക്ക് ശേഷം താരത്തിന് സീനിയർ ക്രിക്കറ്റിൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളു.

ഇതോടെ 2020-21, 2021-22 സീസണിൽ താരത്തിന് കളിക്കാനാവില്ല. 2001 ഡിസംബർ 12 തന്റെ ജന്മദിനമായിട്ടുള്ള സർട്ടിഫിക്കറ്റാണ് താരം സമർപ്പിച്ചത്. എന്നാൽ താരത്തിന്റെ യഥാർത്ഥ ജന്മദിനം 1996 ജൂൺ 10 ആയിരുന്നു.  ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത താരമായ പ്രിൻസ് യാദവിനെതിരെ പരാതി ലഭിക്കുകയും അത് അന്വേഷിച്ച ബി.സി.സി.ഐ താരം പ്രായത്തിൽ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് താരത്തെ വിലക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്.

Previous article“തന്റെ നേട്ടങ്ങൾ എല്ലാം തന്റെ ടീമിന്റെ കൂടെ നേട്ടം” – മെസ്സി
Next article“കഴിഞ്ഞ വർഷം ബാലൻ ഡി ഓർ റൊണാൾഡോയിൽ നിന്ന് തട്ടിയെടുത്തു”