ജൂലൈ മാസത്തിലെ മേജർ ലീഗ് സോക്കറിന്റെ (MLS) പ്ലെയർ ഓഫ് ദി മന്ത് ആയി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു. അഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം.

ഈ മാസം ഉടനീളം അർജൻ്റീനൻ മാന്ത്രികൻ തൻ്റെ ക്ലാസ് പ്രകടമാക്കി. മോൺട്രിയലിനെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും, ന്യൂ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകൾ, നാഷ്‌വില്ലിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു, കൂടാതെ ന്യൂയോർക്കിനെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അദ്ദേഹം ജൂലൈ മാസം അവസാനിപ്പിച്ചത്.