ലയണൽ മെസ്സി ഡീഗോ മറഡോണക്കും മുകളിൽ ആണെന്നും മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനായി മാറിയെന്നും അർജന്റീനയുടെ പരിശീലകൻ ലയണൽ സ്‌കലോണി. മെസ്സിയോ റൊണാൾഡോ എന്ന് ഒരി ചോദ്യം വന്നാൽ ഞാം ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ ഞാൻ ലിയോയെ തിരഞ്ഞെടുക്കും എന്ന് സ്കലോണി പറഞ്ഞു.

എനിക്ക് മെസ്സിയുമായി ഒരു പ്രത്യേക ബന്ധം ഉണ്ട്. മറഡോണയും വലിയ താരം ആണെങ്കിലും മെസ്സിയാണ് തനിക്ക് എക്കാലത്തെയും മികച്ച താരം എന്ന് സ്‌കലോനി ചൊവ്വാഴ്ച ഒരു സ്പാനിഷ് റേഡിയോ സ്റ്റേഷനുമായി സംസാരിക്കവെ പറഞ്ഞു.
മെസ്സിയെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾക്ക് സാങ്കേതിക തലത്തിൽ അവനെ ഒരിടത്തും തിരുത്താൻ കഴിയില്ല, പക്ഷേ ചിലപ്പോൾ നിങ്ങൾക്ക് അവനെ പ്രസ് ചെയ്യാനോ മറ്റോ നിർദ്ദേശിക്കാം. സ്കലോണി പറഞ്ഞു.













