“ബാഴ്സലോണയിലേക്ക് മടങ്ങാൻ ആയിരുന്നു ആഗ്രഹിച്ചത്, പക്ഷെ ഒരിക്കൽ കൂടെ ഭാവി മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാൻ ആകില്ല” – മെസ്സി

Newsroom

ലയണൽ മെസ്സി താൻ ഇന്റർ മയാമിലേക്ക് പോവുകയാണെന്ന് ഔദ്യോഗികമായി ഇന്ന് അറിയിച്ചു. താൻ ബാഴ്സലോണയിലേക്ക് പോകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എന്നും എന്നാൽ ഒരിക്കൽ കൂടെ നേരത്തെ കടന്നു പോയ കാര്യങ്ങളിലൂടെ കടന്നു പോകാൻ ആഗ്രഹിക്കുന്നില്ല എന്നും മെസ്സി പറഞ്ഞു.

മെസ്സി 23 06 08 00 51 15 691

“എനിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടായിരുന്നു, മടങ്ങിവരാൻ ഞാൻ വളരെ ആവേശത്തിലായിരുന്നു. പക്ഷേ കഴിഞ്ഞ തവണ ബാഴ്സലോണ വിട്ടപ്പോൾ ഞാൻ അനുഭവിച്ചത് പോലുള്ള അവസ്ഥയിൽ ഒരിക്കൽ കൂടെ ആകാൻ ഞാൻ ആഗ്രഹിച്ചില്ല:എന്റെ ഭാവി മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല.” മെസ്സി പറഞ്ഞു.

“താൻ തിരികെ വരണം എങ്കിൽ ബാഴ്സലോണക്ക് കളിക്കാരെ വിൽക്കണം ർന്നും വേതനം കുറക്കേണ്ടതുണ്ട് എന്നും ഞാൻ കേട്ടു, അതിലൂടെ എല്ലാം കടന്നുപോകാൻ ഞാൻ ആഗ്രഹിച്ചില്ല.” മെസ്സി പറയുന്നു

“എനിക്ക് മറ്റൊരു യൂറോപ്യൻ ടീമിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം, പക്ഷേ ഞാൻ അത് വിലയിരുത്തുക പോലും ചെയ്തില്ല, കാരണം യൂറോപ്പിൽ എന്റെ ആശയം ബാഴ്‌സലോണയിലേക്ക് പോകുക മാത്രമായിരുന്നു.” മെസ്സി തുടർന്നു.

“പണത്തിന്റെ കാര്യമായിരുന്നെങ്കിൽ ഞാൻ അറേബ്യയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു. എന്റെ തീരുമാനത്തിനു കാരണം വേറെയാണ് എന്നതാണ് സത്യം, പണം കാരണമല്ല.” മെസ്സി കൂട്ടിച്ചേർത്തു.