ലോകകപ്പ് ലയണൽ മെസ്സി ഉയർത്തുമെന്ന് ഇബ്രാഹിമോവിച്

Newsroom

ഈ ലോകകകപ്പ് ലയണൽ മെസ്സി ഉയർത്തും എന്ന് സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഒബ്രഹിമോവിച്. ആരാണ് വിജയിക്കുകയെന്ന് ഇതിനകം എഴുതിയി വെച്ചു കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു, ആരാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം. മെസ്സി ട്രോഫി ഉയർത്തുമെന്ന് ഞാൻ കരുതുന്നു. ഇബ്രാഹിമോവിച്ച് പറഞ്ഞു. എല്ലാം മെസ്സി ഈ ലോകകപ്പ് സ്വന്തമാക്കുന്നതിന്റെ സൂചനയാണെന്നും ഇബ്ര പറഞ്ഞു‌.

ഫ്രാൻസും ക്രൊയേഷ്യയും ശക്തമായ ടീം ആണെങ്കിലും കാര്യങ്ങൾ എല്ലാം മെസ്സിക്കും അർജന്റീനക്കും അനുകൂലം ആണെന്നാണ് ഇബ്ര പറയുന്നത്‌.

Picsart 22 12 13 11 39 12 698

മൊറോക്കോ സെമി ഫൈനലിൽ എത്തിയത് തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും ഇബ്ര പറഞ്ഞു. അവർ സെമിഫൈനലിൽ എത്തിയത് ചിലർ അൽപ്പം ആശ്ചര്യപ്പെട്ടേക്കാം, പക്ഷേ ഇതൊരു നല്ല ടീമാണ്, നല്ല രാജ്യമാണെന്ന് ഓർക്കുക. ഈ അത്ഭുതങ്ങൾ ആളുകൾക്ക് ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു‌. സ്ലാട്ടൻ പറഞ്ഞു. ജനങ്ങൾ ഇത്തരം അത്ഭുതങ്ങൾ ആസ്വദിക്കുന്നു, കാരണം ഈ കാര്യങ്ങൾ സംഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ഇബ്ര കൂട്ടിച്ചേർത്തു.