വെനിസ്വേലയ്ക്കും ഇക്വഡോറിനുമെതിരായ വരാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള 31 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി ടീമിനെ നയിക്കും. പരിചയസമ്പന്നരായ കളിക്കാരെയും യുവതാരങ്ങളെയും ഉൾപ്പെടുത്തിയാണ് തിങ്കളാഴ്ച ടീമിനെ പ്രഖ്യാപിച്ചത്. യുവതാരം ക്ലോഡിയോ എച്ചെവെറി, പോർട്ടോയുടെ അലൻ വരേല, റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ഫ്രാങ്കോ മാസ്റ്റന്റുവോണോ എന്നിവരെയെല്ലാം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാൽമിറാസ് സ്ട്രൈക്കറായ ജോസ് മാനുവൽ ലോപ്പസിനും പരിശീലകൻ ലയണൽ സ്കലോണി ആദ്യമായി സീനിയർ ടീമിൽ അവസരം നൽകി.
ഇതിനകം തന്നെ ലോകകപ്പിന് യോഗ്യത നേടിയ അർജന്റീന, സെപ്റ്റംബർ നാലിന് ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് വെനിസ്വേലയെ നേരിടും. തുടർന്ന്, സെപ്റ്റംബർ ഒൻപതിന് ഇക്വഡോറിനെ നേരിടാൻ ഗ്വായാക്വിലിലേക്ക് യാത്ര ചെയ്യും.
35 പോയിന്റുകളോടെ അർജന്റീന നിലവിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനും മൂന്നാം സ്ഥാനത്തുള്ള ബ്രസീലിനും 10 പോയിന്റ് മുന്നിലാണ് അർജന്റീന.
Argentina squad:
Goalkeepers: Emiliano Martinez, Walter Benitez and Geronimo Rulli
Defenders: Cristian Romero, Nicolas Otamendi, Nahuel Molina, Gonzalo Montiel, Leonardo Balerdi, Juan Foyth, Nicolas Tagliafico, Marcos Acuna, Julio Soler and Facundo Medina
Midfielders: Alexis Mac Allister, Exequiel Palacios, Alan Varela, Leandro Paredes, Thiago Almada, Nicolas Paz, Rodrigo De Paul, Giovani Lo Celso, and Valentin Carboni
Forwards: Claudio Echeverri, Franco Mastantuono, Giuliano Simeone, Angel Correa, Julián Alvarez, Nicolas Gonzalez, Lionel Messi, Lautaro Martinez and Jose Manuel Lopez